രാജ്യത്ത് കൊവിഡ് കേസുകള്‍ മൂവായിരത്തിലേക്ക്; കേരളത്തിലും വര്‍ധന

ദില്ലി: രാജ്യത്ത് കൊവിഡ് കേസുകള്‍ മൂവായിരത്തിലേക്ക്. 24 മണിക്കൂറിനിടെ 3303 പേര്‍ക്ക് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലത്തെ അപേക്ഷിച്ച് 376 കേസുകളുടെ വര്‍ധനയാണ് റിപ്പോര്‍ട്ട് ചെയ്തത്. 39 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. നിലവില്‍ 16,980 പേരാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.കേരളത്തിലും കൊവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. ഇന്നലെ 347 കേസുകള്‍ സംസ്ഥആനത്ത് സ്ഥിരീകരിച്ചത്. 341, 255 എന്നിങ്ങനെയായിരുന്നു മുന്‍ ദിവസങ്ങളിലെ കേസുകള്‍. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത 39 കൊവിഡ് മരണത്തില്‍ മുപ്പത്തിയാറും കേരളത്തിലെ പഴയ കണക്കുകള്‍ കൂട്ടിച്ചേര്‍ത്തതാത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍