കരസേന കമാന്‍ഡര്‍മാരുടെ യോഗം ഡല്‍ഹിയില്‍ ഇന്ന് മുതല്‍

അതിര്‍ത്തി സുരക്ഷ അടക്കം സുപ്രധാന വിഷയങ്ങള്‍ വിലയിരുത്താന്‍ കരസേന കമാന്‍ഡര്‍മാരുടെ യോഗം ഡല്‍ഹിയില്‍ ഇന്ന് മുതല്‍. ഈ മാസം 22 വരെയാണ് യോഗം. വര്‍ഷത്തില്‍ ഏപ്രില്‍, ഒക്ടോബര്‍ മാസങ്ങളിലാണ് കരസേന കമാന്‍ഡര്‍മാരുടെ യോഗം നടക്കുന്നത്. കരസേനയിലെ ഉന്നത ഉദ്യോഗസ്ഥര്‍ അതിര്‍ത്തിയിലെ സാഹചര്യം വിലയിരുത്തും. യുദ്ധമേഖലകളിലെ തയാറെടുപ്പുകള്‍ പരിശോധിക്കും. കരസേനയിലെ ആധുനികവല്‍ക്കരണം, ഡിജിറ്റിലൈസേഷന്‍, പുതിയ സാങ്കേതിക വിദ്യകളുടെ പ്രയോഗം, ഇ-വാഹനങ്ങള്‍ വാങ്ങുന്നത് തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയാകും. ഏപ്രില്‍ 21ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് കരസേന കമാന്‍ഡര്‍മാരുടെ യോഗത്തെ അഭിസംബോധന ചെയ്യും.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍