ഓട്ടോ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
മാനന്തവാടി: റോഡരികില്‍ പടക്കം പൊട്ടിക്കുന്നതിനിടയില്‍ ഓട്ടോ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തലശ്ശേരി കോട്ടയംപൊയില്‍ ശിവംകുന്നിന് മീത്തല്‍ സുരേഷ് ബാബുവിന്റെ മകന്‍ എം.ടി വിപീഷ് (34) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം മാനന്തവാടി ചൂട്ടക്കടവില്‍ വെച്ചായിരുന്നു സംഭവം. ബന്ധുവീട്ടില്‍ താമസിക്കാനെത്തിയ വിപീഷ് വഴിയരികില്‍ നിന്ന് പടക്കം പൊട്ടിക്കുന്നതിനിടെ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച വിപീഷ് ഇന്ന് രാവിലെയോടെയാണ് മരണപ്പെട്ടത്. ഇടിച്ചിട്ട ഓട്ടോ നിര്‍ത്താതെ പോയിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍