റോഡ് മുറിച്ച് കടക്കവെ ബസ്സിനടിയില്‍പ്പെട്ട് സ്ത്രീ മരിച്ചു
മാനന്തവാടി: മാനന്തവാടിയില്‍ സ്വകാര്യബസ് ദേഹത്ത് കയറി സ്ത്രീ മരിച്ചു. മാനന്തവാടി കോഴിക്കോട് റോഡില്‍ ബസ് നിര്‍ത്തുന്ന സ്ഥലത്തിന് സമീപമാണ് അപകടം. കല്ലോടി പാതിരിച്ചാല്‍ എടപാറയ്ക്കല്‍ പരേതനായ ഫ്രാന്‍സിസിന്റെ ഭാര്യ ശുഭ (49) ആണ് മരിച്ചത്. ഇന്ന് രാവിലെ 10.15 ഓടെ ഹിന്ദുസ്ഥാന്‍ ബസ്സിടിച്ചായിരുന്നു അപകടം. ബസില്‍ നിന്നുമിറങ്ങിയ യാത്രക്കാരിയാണിവരെന്ന് പറയുന്നുണ്ട്. തുടര്‍ന്ന് ബസിന്റെ മുന്‍വശം ചേര്‍ന്ന് റോഡ് മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം. മുന്‍വശം ടയര്‍ പകുതിയോളം ദേഹത്ത് കയറിയ സ്ത്രീയെ ഉടന്‍ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു. മക്കള്‍: ആഷ്‌ന, അതുല്‍.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍