നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ച് 3 പേര്‍ക്ക് പരിക്ക്

താമരശ്ശേരി: ദേശീയ പാതയില്‍ ഓടക്കുന്ന് പെട്രോള്‍ പമ്പിന് സമീപം നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ച് െ്രെഡവര്‍ക്ക് സാരമായി പരിക്കേറ്റു. കല്‍പ്പറ്റ സ്വദേശി പ്രണവിനാണ് പരുക്കേറ്റത്. ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടെയുണ്ടായിരുന്ന മാതാവിനും സുഹൃത്തിനും നിസാര പരിക്കേറ്റു. ഇവര്‍ സഞ്ചരിച്ച മാരുതി 800 കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. കാര്‍ യാത്രക്കാര്‍ വയനാട്ടില്‍ നിന്നും തൃശൂരിലേക്ക് പോകുകയായിരുന്നു.മൈസൂരില്‍ നിന്നും പൊന്നാനിയിലേക്ക് ബിസ്‌ക്കറ്റ് കയറ്റിവന്ന് ലോറി റോഡരികില്‍ നിര്‍ത്തിയിട്ടതായിരുന്നു. ഇതിനു പിന്നിലാണ് കാര്‍ ഇടിച്ചത്. രാവിലെ 7 മണിക്കായിരുന്നു അപകടം


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍