OPEN NEWSER

Friday 14. Nov 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ബോചെ  പ്രണയലേഖനമത്സരം വിജയികളെ പ്രഖ്യാപിച്ചു

  • Keralam
16 Feb 2022

തൃശൂര്‍: വാലന്റൈന്‍സ് ദിനത്തിന്റെ ഭാഗമായ് സംഘടിപ്പിച്ച ബോചെ പ്രണയലേഖനമത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. വിജയികള്‍ക്കുള്ള സമ്മാനദാനം തൃശൂരില്‍ നടന്ന ചടങ്ങില്‍ ബോചെ നിര്‍വഹിച്ചു. അഞ്ച് ആഴ്ചകളിലായി ലഭിച്ച പ്രണയലേഖനങ്ങളില്‍ നിന്നും ബംബര്‍ വിജയിയായി സബീന എം സാലിയെ തിരഞ്ഞെടുത്തു. ബംബര്‍ വിജയിക്കും കുടുംബത്തിനും മൂന്നാറില്‍ ഒരു ദിവസത്തിന് 25000 രൂപ ചിലവ് വരുന്ന കാരവന്‍ യാത്രയും താമസവും ഭക്ഷണവും സൗജന്യമായി ലഭിക്കും. സിനിമാസാഹിത്യ രംഗത്തെ പ്രമുഖവ്യക്തിത്വങ്ങളായ വി.കെ. ശ്രീരാമന്‍, ഒമര്‍ ലുലു, ജസ്‌ല മാടശ്ശേരി, പരീക്കുട്ടി, ശരണ്യ ഷാജി, മനോജ്, നന്ദകിഷോര്‍, ബിനോയ് ഡേവിഡ്‌സണ്‍ എന്നിവരടങ്ങുന്ന ജഡ്ജിങ്ങ് പാനലാണ് പതിനായിരത്തോളം പ്രണയലേഖനങ്ങളില്‍ നിന്നും മികച്ചവ തിരഞ്ഞെടുത്തത്. 

അക്ഷരങ്ങളിലൂടെയുള്ള പ്രണയം / അക്ഷരങ്ങളോടുള്ള പ്രണയം എന്നീ ശീര്‍ഷകങ്ങളിലായി, പ്രണയം മനസ്സിലുള്ള ഏവര്‍ക്കും വേണ്ടിയാണ് മത്സരം സംഘടിപ്പിച്ചത്. ഓരോ ആഴ്ചയിലും തിരഞ്ഞെടുക്കപ്പെട്ട രണ്ട് പേര്‍ക്ക് വീതം സ്വര്‍ണനാണയവും റോള്‍സ് റോയ്‌സില്‍ സൗജന്യ യാത്രയും ലഭിക്കും. കൂടാതെ തിരഞ്ഞെടുക്കപ്പെട്ട 90 പേര്‍ക്ക് പ്രോത്സാഹനസമ്മാനമായി ബോബി ഓക്‌സിജന്‍ റിസോര്‍ട്ടുകളില്‍ സൗജന്യതാമസവുമാണ് ലഭിച്ചിരിക്കുന്നത്. സമ്മാനാര്‍ഹമായ 100 പ്രണയലേഖനങ്ങള്‍ക്കൊപ്പം  ബോചെ എഴുതിയ പ്രണയലേഖനവും ചേര്‍ത്ത് 101 പ്രണയലേഖനങ്ങള്‍ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കുന്നതാണ്. 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കാട്ടാനയുടെ ആക്രമണം; 16 കാരന്‍ ചികിത്സയില്‍
  • ഏകാരോഗ്യ പക്ഷാചരണം: ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ് ബോധവത്കരണം 18 മുതല്‍
  • വനത്തില്‍ കയറി മൃഗവേട്ട; നാല് പേര്‍ പടിയില്‍
  • ശിശുദിനാഘോഷം നാളെ; ജില്ലാ കളക്ടര്‍ മുഖ്യാതിഥിയാകും
  • തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപനം നാളെ; പത്രിക സമര്‍പ്പണം നാളെ മുതല്‍
  • ഡോക്ടറെ മര്‍ദ്ദിച്ച സംഭവം; പ്രതികളെ അറസ്റ്റ് ചെയ്തു.
  • പുല്‍പ്പള്ളിയില്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി; ഹോട്ടല്‍ അടച്ചുപൂട്ടിച്ചു
  • മതിയായ രേഖകളില്ലാതെ കടത്തിയ 36 ലക്ഷം രൂപ പിടികൂടി
  • തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്; മാതൃകാ പെരുമാറ്റ ചട്ടം പാലിക്കണം: വയനാട് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ
  • തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വന്‍ കുഴല്‍പ്പണ വേട്ട; 87 ലക്ഷത്തോളം രൂപ പിടികൂടി.
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show