വനിതാ ഘടക പദ്ധതിയുടെ കാര്യക്ഷമമായ ഉപയോഗം ഉറപ്പുവരുത്തണം: വിംഗ്‌സ്

തൃശ്ശൂര്‍: തൃശ്ശൂരില്‍ വച്ച് ഫെബ്രുവരി 12, 13 തീയതികളിലായി നടന്ന WINGS(women integration and growth through sports) വാര്‍ഷിക ജനറല്‍ ബോഡി സം സ്ഥാന സര്‍ക്കാരിന്റെ വനിതാ ഘടകപദ്ധതിയുടെ വിനിയോഗം കാര്യക്ഷമവും ക്രിയാത്മകവും ആക്കുന്നതിനു ളള മാര്‍ഗ്ഗങ്ങളെ ക്കുറിച്ച് ചര്‍ച്ച ചെയ്തു.സ്ത്രീകളുടെ ലിംഗ പദവി ഉയര്‍ത്തുന്നതിനാവശ്യമായ രീതിയില്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് പ്രമേയം പാസാക്കി.കേരളത്തിലുടനീളമുള്ള WINGS പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തില്‍ പ്രസിഡന്റായി വിനയ എന്‍.എ ,സെക്രട്ടറിയായി സോയ കെ എം, വൈസ് പ്രസിഡന്റായി ഡോ.സുഗത കുറ്റിയാട്ടൂര്‍, ജോയിന്റ് സെക്രട്ടറിമാരായി രശ്മി എന്‍.കെ, ഡോ. ആര്‍.ഷര്‍മിള, ട്രഷററായി ജിനി തൃശ്ശൂര്‍, സ്‌റ്റേറ്റ് ക്യാപ്റ്റനായി ബിജി അത്തോളി എന്നിവരേയും തെരഞ്ഞെടുത്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍