OPEN NEWSER

Monday 24. Nov 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പ്രതിദിന രോഗികളുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെ, പ്രതിവാര കേസുകളിലും കുറവ്

  • National
07 Feb 2022

 

രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ  എണ്ണം ഒരു ലക്ഷത്തില്‍ താഴെ എത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇത് തൊണ്ണൂറായിരത്തില്‍ താഴെയെത്തിയതായാണ് സംസ്ഥാനങ്ങളില്‍ നിന്നുള്ള കണക്ക്. പ്രതിവാര കേസുകളില്‍ 45% കുറവ് വന്നിട്ടുണ്ട്. ഇന്നലെ രോഗം സ്ഥിരീകരിച്ചത് 83876 പേര്‍ക്കാണ്. 895 മരണവും റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ ടിപിആര്‍ 7.25 ശതമാനം ആണ്. കൊവിഡ് വ്യാപനം കുറയുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലെ നിയന്ത്രണം ഒഴിവാക്കിയിട്ടുണ്ട്. ഇന്ന് മുതല്‍ മുഴുവന്‍ ജീവനക്കാരും നേരിട്ട് ഹാജരാകണം. 

കൊവിഡ് മൂന്നാംതരംഗത്തില്‍ സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയത് 2107 മരണം ആണ്. 2 നവജാത ശിശുക്കളുള്‍പ്പടെ പത്തു വയസ്സില്‍ താഴെയുള്ള 9 കുട്ടികളും മരിച്ചവരില്‍പ്പെടുന്നു. സര്‍ക്കാര്‍ പുറത്തുവിട്ട കണക്കിന്റെ ഇരട്ടി പ്രതിദിന മരണം രണ്ടാംതരംഗത്തില്‍ സംസ്ഥാനത്ത് ഉണ്ടായിട്ടുണ്ടെന്ന വിവരങ്ങളും പുറത്തുവന്നു.

മൂന്നാം തരംഗത്തിന്റെ തീവ്രത തീരുകയാണെങ്കിലും മരണക്കണക്ക് വലിയ ആശങ്കയുണ്ടാക്കുന്നതാണ്. പ്രതിദിനം മരണം 10നും പരമാവധി 30നും ഇടയിലെന്ന തരത്തിലാണ് സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍. മുന്‍ തരംഗങ്ങളേക്കാള്‍ മരണവും ഗുരുതര രോഗികളുടെ എണ്ണവും കുറവെന്നത് സര്‍ക്കാര്‍ നിരന്തരം ആവര്‍ത്തിച്ചു. പക്ഷേ ജനുവരി 1ന് ശേഷമുള്ള കണക്കുകള്‍ മാത്രമെടുത്തുള്ള പരിശോധനയിലാണ് ഇതുവരെ 2107 മരണം മൂന്നാംതരംഗത്തില്‍ മാത്രമുണ്ടായെന്ന കണക്ക്. ഫെബ്രുവരി നാലിന് മരണം 225 വരെയെത്തിയിരുന്നു.  24 മണിക്കൂറില്‍ നടന്നത് 24ഉം ബാക്കി 197 മുന്‍ ദിവസങ്ങളിലേത് എന്നും കാട്ടി കണക്ക് രണ്ടായി കാണിച്ചാണ് സര്‍ക്കാര്‍ പ്രതിദിന മരണം കുറവെന്ന പ്രതീതിയുണ്ടാക്കിയത്. യഥാര്‍ത്ഥത്തില്‍ ഇത് രണ്ടാംതരംഗത്തിലെ ഉയര്‍ന്ന ഔദ്യോഗിക മരണക്കണക്കിന് ഒപ്പമാണ്. വാക്‌സിനേഷനും രോഗതീവ്രത കുറവുമെടുത്താല്‍, ശരാശരിക്കണക്കില്‍ പ്രതിദിനം 57ലധികം മരണം മൂന്നാംതരംഗത്തില്‍ സംസ്ഥാനത്തുണ്ടായെന്നത് വലിയ കണക്കാണ്.

എല്ലാംതരംഗവും ചേര്‍ത്ത് സംസ്ഥാനത്ത് ഇതുവരെ ഒരു ദിവസം ഏറ്റവുമധികം പേര്‍ മരിച്ചത് 227 എന്നാണ് സര്‍ക്കാര്‍ ജനങ്ങളോട് പറഞ്ഞിട്ടുള്ളത്. ഇത് ജൂണ്‍ 6നാണ്. എന്നാല്‍ പഴയ മരണങ്ങള്‍ കൂടി ചേര്‍ത്ത് ഒറ്റദിവസം 525 മരണം വരെ സംസ്ഥാനത്ത് സംഭവിച്ചിട്ടുണ്ടെന്ന് പട്ടികയില്‍ വ്യക്തമാണ്. 2021 മെയ് 12നാണിത്. അന്ന് സര്‍ക്കാര്‍ പുറത്തുവിട്ട കണക്കാകട്ടെ വെറും 95 മരണം. സുപ്രിം കോടതി വിമര്‍ശനത്തെത്തുടര്‍ന്ന് പഴയ മരണം കൂട്ടത്തോടെ വേഗത്തില്‍ ചേര്‍ക്കുന്നത് കാരണം മരണപ്പട്ടിക ഇപ്പോഴും അനുദിനം വലുതാവുകയാണ്. ഫെബ്രുവരി 1ന് മാത്രം പട്ടികയില്‍ കയറിയത് 1205 മരണമാണ്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • മുനിസിപ്പാലിറ്റികളില്‍ ജനവിധി തേടുന്നത് 319 സ്ഥാനാര്‍ത്ഥികള്‍
  • തദ്ദേശ തെരഞ്ഞെടുപ്പ്: പൊതുനിരീക്ഷകനും ചെലവ് നിരീക്ഷകരും വയനാട് ജില്ലയിലെത്തി
  • തദ്ദേശ തെരഞ്ഞെടുപ്പ്: പ്രചാരണങ്ങള്‍ പരിശോധിക്കാന്‍ ആന്റി ഡിഫെയ്‌സ്‌മെന്റ് സ്‌ക്വാഡ്
  • എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി നാളെ വയനാട് ജില്ലയില്‍
  • മയക്കുമരുന്ന് ഗുളികളുമായി യുവാവ് പിടിയിലായി
  • കാറും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ചു; ഓട്ടോ ഡ്രൈവര്‍ മരിച്ചു
  • ഇന്നും മഴയുണ്ട്; ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
  • തദ്ദേശ തെരഞ്ഞെടുപ്പ്: വയനാട് ജില്ലയില്‍ ആകെ സ്വീകരിച്ചത് 4809 പത്രികകള്‍, സ്ഥാനാര്‍ത്ഥികള്‍ 3164
  • ഓണ്‍ലൈനായി ലോണ്‍ നല്‍കാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്ത യുവാവ് പിടിയില്‍.
  • ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ പിടികൂടി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show