നിയന്ത്രണം വിട്ട ചരക്ക് ലോറി റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞു

പുല്‍പ്പള്ളി: ബത്തേരി റോഡിലെ ചീയമ്പം ഇറക്കത്തിലുള്ള വളവില്‍ ലോഡുമായി വന്ന ലോറി നിയന്ത്രണം വിട്ട് മറഞ്ഞു. റോഡരികിലുണ്ടായിരുന്ന ഒരാള്‍ക്ക് നിസാര പരിക്കേറ്റു. ഇന്ന് രാവിലെ 10.30 യോടെയാണ് അപകടം. ചീയമ്പത്ത് മത്സ്യവില്‍പ്പനശാലയിലെ സന്തോഷിനാണ് പരിക്കേറ്റത്. കൊല്‍ക്കത്തയില്‍ നിന്നും അരിയുമായി പുല്‍പ്പള്ളിലേക്ക് വരികയാരിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.ഈ വളവില്‍ അപകടം ഉണ്ടാകുന്നത് പതിവായി മാറിയിരിക്കുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍