ഫെബ്രുവരിയിലെ പിഎസ്‌സി പരീക്ഷകള്‍ മാര്‍ച്ചില്‍; പുതുക്കിയ പരീക്ഷ കലണ്ടര്‍ പിഎസ്‌സി വെബ്‌സൈറ്റില്‍

തിരുവനന്തപുരം: ഫെബ്രുവരി മാസത്തില്‍ നിന്നും മാറ്റിവെച്ച പരീക്ഷകള്‍ മാര്‍ച്ച് മാസം നടത്താന്‍ നിശ്ചയിച്ചതായി പിഎസ് സി അറിയിപ്പ്. 2022 മാര്‍ച്ച് മാസം 29-ാം തീയതിയിലെ ഓണ്‍ലൈന്‍ പരീക്ഷകള്‍ മാര്‍ച്ച് മാസം 27-ാം തീയതി ഞായറാഴ്ചയിലേക്കും 30-ാം തീയതി രാവിലെ നടത്താന്‍ നിശ്ചയിച്ചിരുന്ന ഓണ്‍ലൈന്‍ പരീക്ഷ 31-ാം തീയതി ഉച്ചക്ക് ശേഷവും നടത്തുന്നതാണ്. ഇത് സംബന്ധിച്ച വിശദവിവരങ്ങള്‍ അടങ്ങിയ 2022 മാര്‍ച്ച് മാസത്തെ പുതുക്കിയ പരീക്ഷ കലണ്ടര്‍ പിഎസ് സി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ജനുവരി 30 ന് നടത്താനിരുന്ന വാട്ടര്‍ അതോറിറ്റി ഓപ്പറേറ്റര്‍ പരീക്ഷ നാളെ നടക്കും. ഞായറാഴ്ച ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരള വാട്ടര്‍ അതോറിറ്റിയില്‍ ഓപ്പറേറ്റര്‍ (കാറ്റഗറി നമ്പര്‍ 211/2020) തസ്തികയിലേക്ക് 2022 ജനുവരി 30 ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.15 വരെ നടത്തേണ്ടിയിരുന്ന ഒ.എം.ആര്‍ പരീക്ഷ പുനര്‍ നിശ്ചയിച്ച് 2022 ഫെബ്രുവരി 4 ന് ഉച്ചയ്ക്ക് ശേഷം 2.30 മുതല്‍ 4.15 വരെനടത്തുന്നതാണ്. ഇത് സംബന്ധിച്ച് ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രൊഫൈല്‍ സന്ദേശം നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ ഇതിനോടകം ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന്‍ ടിക്കറ്റുമായി അതാതു പരീക്ഷാകേന്ദ്രത്തില്‍ ഹാജരാകേണ്ടതാണ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍