അതിതീവ്ര വ്യാപനശേഷിയുള്ള ഒമിക്രോണ്‍ ഉപവകഭേദത്തിനെതിരെ ജാ?ഗ്രത വേണംഇന്ത്യയോട് ലോകാരോ?ഗ്യ സംഘടന
ഒമിക്രോണ്‍ ഉപവകഭേദത്തിനെതിരെ ജാഗ്രത പാലിക്കാന്‍ ഇന്ത്യയ്ക്ക് മുന്നറിയിപ്പ്. ലോകാരോഗ്യ സംഘടനയാണ്(ംീൃഹ െവലമഹവേ ീൃഴമിശ്വമശേീി) മുന്നറിയിപ്പ് നല്‍കിയത്.ഒമിക്രോണിന്റെ ഇപ്പോഴത്തെ വകഭേദങ്ങളെക്കാള്‍ വ്യാപന ശേഷിയെന്ന് ലോകാരോഗ്യസംഘടന പറയുന്നു.
രാജ്യത്ത് ഇപ്പോള്‍ നടക്കുന്നത് ഒമിക്രോണിന്റെ സമൂഹ വ്യാപനമെന്ന് ആരോഗ്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. ഒരാളില്‍ നിന്ന് കൂടുതല്‍ പേരിലേക്ക് പകരാനുളള ശേഷി ഉള്ള ഒമിക്രോണ്‍ ദിവസങ്ങള്‍ കൊണ്ടുതന്നെ വ്യാപനത്തിന്റെ പാരമ്യത്തിലെത്തിയിരുന്നു. ഡെല്‍റ്റ വകഭേദവുമായി താരതമ്യം ചെയ്യുമ്പോള്‍ അത്രയധികം അപകടകാരിയല്ലാത്തതാണ് ഒമിക്രോണ്‍. ഒര ജലദോഷപ്പനി പോലെ വന്നുപോകുന്ന ഒമിക്രോണ്‍ പകര്‍ച്ചയില്‍ രോഗികളുടെ എണ്ണം വളരെയധികം കൂടിയെങ്കിലും ?കിടത്തി ചികില്‍സ ആവശ്യമുള്ളവരും ഗുരുതരാവസ്ഥയിലെത്തുന്നവരും കുറഞ്ഞു. ഐസിയു വെന്റിലേറ്റര്‍ ചികില്‍സ നല്‍കേണ്ടവരിലെ എണ്ണം രണ്ടാം തരം?ഗത്തെ അപേക്ഷിച്ച് കുറഞ്ഞതും ആശ്വാസമായിരുന്നു
മൂന്നാം തരംഗത്തിലെ ഈ ആശ്വാസത്തിനിടയിലേക്കാണ് ഇന്ത്യക്ക് മുന്നറിയിറിയിപ്പ്. വ്യാപന ശേഷി കൂടുതലുള്ള ഒമിക്രോണ്‍ ഉപവകഭേദം പടര്‍ന്നാല്‍ വീണ്ടും രോ?ഗികളുടെ എണ്ണം കുതിക്കും. രോ?ഗ തീവ്രത എത്രത്തോളമെന്നതും മരണ നിരക്കും ആശങ്ക ഉണ്ടാക്കുന്ന കാര്യങ്ങളാണ്. രണ്ട് ഡോസ് വാക്‌സീനും ബൂസ്റ്റര്‍ ഡോസും നല്‍കി പ്രതിരോധം കടുപ്പിക്കാനാണ് രാജ്യത്തിന്റെ ശ്രമം.
അതേസമയംമൂന്നാം തരം?ഗത്തില്‍ ഒമിക്രോണ്‍ സമൂഹ വ്യാപനമായി എന്നാണ് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സമിതിയുടെ വിലയിരുത്തല്‍. ജെനോം സീക്വന്‍സിങ് കണ്‍സോര്‍ശ്യത്തിന്റെ റിപ്പോര്‍ട്ടില്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍