OPEN NEWSER

Thursday 25. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

രാജ്യത്ത് 24 മണിക്കൂറിനിടെ 2,35,532 കൊവിഡ് കേസുകള്‍, 871 മരണം, ടിപിആര്‍ 13.39%

  • National
29 Jan 2022

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ കുറവ്. 24 മണിക്കൂറിനിടെ 2,35,532 കേസുകളാണ് സ്ഥിരീകരിച്ചത്. എന്നാല്‍ മരണസംഖ്യ ഉയരുന്നു. 24 മണിക്കൂറിനിടെ 871 മരണം. ടിപിആര്‍ 13 .39 ശതമാനം. രോഗവ്യാപനം കുറയുന്നതിനിടെയും രാജ്യത്ത് കൊവിഡ് മരണനിരക്ക് ഉയരുന്നു.24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 871 മരണം. കൊവിഡ് മൂന്നാം തരംഗത്തിലെ ഉയര്‍ന്ന മരണനിരക്കാണ് കഴിഞ്ഞദിവസം രേഖപ്പെടുത്തിയത്. ഒരു തവണ മാത്രമാണ് മൂന്നാം തരംഗത്തില്‍ ഇതിന് മുന്‍പ് 650ന് മുകളില്‍ മരണസംഖ്യ രേഖപ്പെടുത്തിയത്. കൂടുതല്‍ മരണം മഹാരാഷ്ട്രയിലാണ്.

രാജ്യത്ത് കൊവിഡ് മൂന്നാം തരംഗത്തിന്റെ തീവ്രത കുറഞ്ഞുവെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. 16 സംസ്ഥാനങ്ങളില്‍ രോഗവ്യാപനം കുറഞ്ഞതായും പ്രതിദിന രോഗികളുടെ എണ്ണത്തിലും ടിപിആറിലും വലിയ കുറവ് സംഭവിച്ചതായും ചൂണ്ടിക്കാട്ടുന്നു.ഫെബ്രുവരി ആദ്യ വാരത്തോടെ രാജ്യത്തെ രോഗവ്യാപനം വീണ്ടും കുറയുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ കേരളത്തെ സംബന്ധിച്ച് രോഗവ്യാപനം ഇപ്പോള്‍ ഉച്ചസ്ഥായിയിലാണ്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ജൂണ്‍ 29 തിങ്കളാഴ്ച പ്രൈവറ്റ് ബസ് ഉടമകളും തൊഴിലാളികളും കലക്ടറേറ്റ് മാര്‍ച്ച് നടത്തും
  • ദേശീയ വൈദ്യുതി സുരക്ഷാവാരം: ജൂണ്‍ 26 മുതല്‍ ഒരാഴ്ച
  • പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ 28ന്; ജില്ലയില്‍ 52,175 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും
  • ആവശ്യത്തിന് ജീവനക്കാരില്ല: ബില്ലിംഗ് കൗണ്ടറില്‍ തിരക്കോട് തിരക്ക്
  • കൊട്ടിയൂരില്‍ നിന്ന് തിരിച്ചെത്തിയ മുതിരേരിവാള്‍ 26 ന് വാളറയിലേക്ക് മാറ്റും
  • കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് ജൂലൈ ഒന്ന് മുതല്‍ അപേക്ഷിക്കാം
  • ചികിത്സ നിഷേധിച്ച സംഭവം; പ്രതിഷേധവുമായി ബിജെപി
  • മുഹറം അവധി ജൂണ്‍ 26 വെള്ളിയാഴ്ച; വ്യാഴം പ്രവൃത്തി ദിനം
  • ആദിവാസി ബാലികയ്ക്ക് ചികിത്സ നിഷേധിച്ചതായി പരാതി; മാനന്തവാടി മെഡിക്കല്‍ കോളേജ് ഓര്‍ത്തോ വിഭാഗത്തിനെതിരെ പിതാവിന്റെ പരാതി
  • ഓപ്പറേഷന്‍ തൂഫാന്‍ ; 53 ഗ്രാമോളം എം.ഡി.എം.എ യുമായി യുവാക്കള്‍ പിടിയില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show