OPEN NEWSER

Monday 12. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പച്ചക്കറി വാഹനത്തില്‍ നിന്ന്   ഒന്നേമുക്കാല്‍ കോടിയുടെ കുഴല്‍പ്പണം പിടികൂടി; പിടിച്ചതില്‍ 500 രൂപയുടെ കള്ളനോട്ടും; രണ്ട് പേര്‍ അറസ്റ്റില്‍ 

  • S.Batheri
27 Jan 2022

ബത്തേരി: മതിയായ രേഖകളില്ലാതെ പച്ചക്കറി വാഹനത്തില്‍ കടത്താന്‍ ശ്രമിച്ച ഒരു കോടി 73 ലക്ഷത്തി 33 ആയിരത്തി 170 രൂപ പിടികൂടി. ഇതില്‍ 500 രൂപയുടെ കള്ളനോട്ടും ഉള്‍പ്പെടുന്നുണ്ട്. വാഹന െ്രെഡവര്‍ കൊടുവള്ളി കെടേക്കുന്നുമ്മല്‍  കെ കെ ആറ്റകോയ (24), മുഖ്യ പ്രതി കൊടുവള്ളി കരിമ്പനക്കല്‍ മുസ്തഫ  (32) എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തു.   രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പൊലീസ് മേധാവിക്ക് കീഴിലുള്ള ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡും   സുല്‍ത്താന്‍ ബത്തേരി പൊലിസും, ജില്ലാ ഡോഗ് സ്‌ക്വാഡും ചേര്‍ന്ന്പൊന്‍കുഴിക്ക് സമീപത്തു വെച്ചാണ് പണം പിടികൂടിയത്. മൈസൂരില്‍ നിന്നും പച്ചക്കറി കൊണ്ടുവന്ന ദോസ്ത് പിക്കപ്പ് വാനിലെ ഡാഷ് ബോര്‍ഡിനോട് ചേര്‍ന്നുളള  രഹസ്യ അറയില്‍ നിന്നുമാണ് പണം പിടികൂടിയത്.  

ഇയാളോടൊപ്പം വാഹനത്തില്‍ വരുകയും പിന്നീട് ഗുണ്ടല്‍പേട്ടില്‍ വച്ച് ബസ്സില്‍ കയറി അതിര്‍ത്തി കടക്കുകയും ചെയ്ത   മുസ്തഫയെ ബത്തേരി ടൗണില്‍വച്ചാണ് പൊലീസ് പിടികൂടിയത്. ഇതില്‍ മുസ്തഫയാണ് പ്രധാനിയെന്ന് പൊലീസ് പറഞ്ഞു. 500 രൂപയുടെ കള്ളനോട്ടും കുഴല്‍പണത്തില്‍ ഉള്‍പ്പെട്ടതിനാല്‍  ഇതിനെതിരെയും പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇതിനാല്‍ തന്നെ പണം മുഴുവന്‍ സര്‍ക്കാരിലേക്ക് കണ്ട് കെട്ടാനും സാധ്യതയുണ്ട്. ഇതിനു മുമ്പും സമാനമായ രീതിയില്‍ പണം ഇവര്‍ കടത്തിയതായി സൂചനയുണ്ട്. നര്‍ക്കോട്ടിക്ക് ഡിവൈഎസ്പി രജികുമാര്‍,സുല്‍ത്താന്‍ ബത്തേരി ഡിവൈഎസ്പി പ്രദീപ് കുമാര്‍ , എസ്  ഐ ഷജീം, സ്‌ക്വാഡ് അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ലക്കിടിയിലെ റിസോര്‍ട്ടില്‍ കഞ്ചാവ് കണ്ടെത്തി; ജീവനക്കാരന്‍ അറസ്റ്റില്‍, ഉടമയ്‌ക്കെതിരെയും കേസ്
  • ലക്കിടിയിലെ റിസോര്‍ട്ടില്‍ കഞ്ചാവ് കണ്ടെത്തി; ജീവനക്കാരന്‍ അറസ്റ്റില്‍, ഉടമയ്‌ക്കെതിരെയും കേസ്
  • ബത്തേരി ബീനാച്ചിയില്‍ ട്രാവലര്‍ ലോറിയിലിടിച്ച് മറിഞ്ഞു; രണ്ട് മരണം, വിദ്യാര്‍ഥികള്‍ക്ക് പരിക്ക്
  • കനറാ ബാങ്കിലെ മുക്കുപണ്ട പണയ തട്ടിപ്പ്; അപ്രൈസര്‍ അറസ്റ്റില്‍
  • എറണാകുളത്ത് വാഹനാപകടത്തില്‍ മടക്കിമല സ്വദേശിനി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു
  • സോഫയ്ക്കുള്ളില്‍ നിന്നും അണലിയെ പിടികൂടി
  • ഹെല്‍ത്തി വയനാട്: ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാരുടെ യോഗം ചേര്‍ന്നു; യോഗം കൃഷി വകുപ്പ് മന്ത്രി ടി സിദ്ദീഖ് ഉദ്ഘാടനം ചെയ്തു
  • വയനാട് മെഡിക്കല്‍ കോളേജ് ; പ്രാദേശിക വാദം പറഞ്ഞ് വികസനം തടസ്സപ്പെടുത്തരുത്: മനുഷ്യാവകാശ ഉപഭോക്തൃ സംരക്ഷണ സമിതി
  • സാസ്‌കി, എസ്ഡിആര്‍എഫ് പദ്ധതികളുടെ പുരോഗതി തൃപ്തികരം: സംസ്ഥാന ദുരന്തനിവാരണ കമ്മീഷണര്‍
  • വാഹനാപകടത്തില്‍ യുവാക്കള്‍ക്ക് പരിക്ക്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show