കളിമണ്‍ ഉല്‍പ്പന്ന നിര്‍മ്മാണം; വായ്പ്പക്ക് അപേക്ഷ ക്ഷണിച്ചു

കല്‍പ്പറ്റ: കേരള സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍ കളിമണ്‍ ഉല്‍പ്പന്ന നിര്‍മ്മാണം കുലത്തൊഴിലായി സ്ഥീകരിച്ചിട്ടുള്ള വ്യക്തികള്‍ളില്‍ നിന്ന് വായ്പ്പക്ക് അപേക്ഷ ക്ഷണിച്ചു. സംരംഭങ്ങള്‍ ആധുനികവല്‍ക്കരിക്കുന്നതിനും തുടങ്ങുതിനുമായി രണ്ട് ലക്ഷം രൂപ അനുവദിക്കും. 6% പലിശ നിരക്കില്‍ 60 മാസകാലാവധിയില്‍ തിരിച്ചടക്കണം. വാര്‍ഷിക വരുമാനം 3 ലക്ഷത്തില്‍ താഴെയുള്ള 18നും 55നും മദ്ധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം ജാമ്യ വ്യവസ്ഥ ബാധകമാണ് . വായ്പാ നിബന്ധനകള്‍, അപേക്ഷാ ഫോറം, എന്നിവ www.keralapottery.org വെബ് സൈറ്റില്‍ ലഭ്യമാണ്. അപേക്ഷകള്‍ ഫെബ്രുവരി 10ന് 5 ന് മുമ്പ് മാനേജിംഗ് ഡയറക്ടര്‍ കേരള സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍ അയ്യങ്കാളി ഭവന്‍, രണ്ടാം നില, കനറ നഗര്‍, കവടിയാര്‍ പി.ഒ തിരുവനന്തപുരം 695003 വിലാസത്തില്‍ ലഭിക്കണം.ഫോണ്‍ 0471 2727010,9497690651,9946069136


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍