ശബരിമലയില്‍ ഇത്തവണ ലഭിച്ചത് 154.5 കോടിയുടെ വരുമാനം

ശബരിമലയില്‍ ഇത്തവണ ലഭിച്ചത് 154.5 കോടിയുടെ വരുമാനം.കഴിഞ്ഞ മണ്ഡലകാലത്ത് 21.11 കോടിമാത്രമാണ് ലഭിച്ചത്. ഇക്കുറി 21.36 ലക്ഷം പേര്‍ ദര്‍ശനം നടത്തി. കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇടയിലും ശബരിമലയില്‍ ഇക്കുറി ഭക്തജനങ്ങളുടെ എണ്ണത്തില്‍ വര്‍ധനയാണ് ഉണ്ടായത്. പൊലീസ് നല്‍കുന്ന കണക്ക് പ്രകാരം ഇത്തവണ 21 .36 ലക്ഷം പേര്‍ ദര്‍ശനം നടത്തി. ഇക്കാരണത്താല്‍ തന്നെ കൊവിഡ് തരംഗം ആഞ്ഞുവീശിയ 2020 ലേക്കാള്‍ വരുമാനത്തിലും വര്‍ധന സംഭവിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത് . 154 .5 കോടിയാണ് ഇത്തവണത്തെ വരുമാനം .
3.21 കോടിയുടെ നാണയങ്ങളും ഈ കണക്കില്‍പ്പെടുന്നു. കാണിക്കയില്‍ നിന്നു മാത്രം ലഭിച്ചത് 64.46 കോടി രൂപയാണ് . അപ്പം അരവണ എന്നിവയുടെ വിറ്റുവരവില്‍ നിന്നും 6 .7 കോടി രൂപ ലഭിച്ചു .മകരവിളക്ക് സമയത്ത് എട്ട് ലക്ഷത്തിലധികം ഭക്തര്‍ ദര്‍ശനത്തിന് എത്തി. 350 ജീവനക്കാര്‍ ചേര്‍ന്നാണ് വരുമാനം എണ്ണിതട്ടപ്പെടുത്തിയത്.കൊവിഡ് പ്രതിസന്ധിയ്ക്ക് മുന്‍പുള്ള 2019ലെ മണ്ഡലകാലത്ത് 269 കോടിയായിരുന്നു ശബരിമലയിലെ വരുമാനം.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍