നീരജ് ചോപ്രയ്ക്ക് പത്മശ്രീ

ഒളിമ്പിക്‌സ് സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്രയ്ക്ക് പത്മശ്രീ. പാരാലിംപിക്‌സ് താരമായ ദേവേന്ദ്ര ഝഝാരിയക്ക് പത്മ ഭൂഷണ്‍ ലഭിച്ചു. ഇത്തവണ പത്മഭൂഷണ്‍ നേടിയ ഒരേയൊരു കായിക താരം കൂടിയാണ് ദേവേന്ദ്ര. ഇരുവരും ജാവലിന്‍ ത്രോ താരങ്ങളാണ്. പാരാലിമ്പിക് ഷൂട്ടറായ ആവനി ലെഖ്‌റയ്ക്കും പത്മശ്രീ ലഭിച്ചു.ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യക്കായി സ്വര്‍ണം നേടിയ താരമാണ് നീരജ് ചോപ്ര. ഒളിമ്പിക്‌സ് അത്‌ലറ്റിക്‌സ് വ്യക്തിഗത വിഭാഗത്തില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണമായിരുന്നു അത്. ദേവേന്ദ്രയാവട്ടെ, ടോക്യോയില്‍ വെള്ളി നേടി. 2016 റിയോ ഒളിമ്പിക്‌സിലും 2004 ഏതന്‍സ് ഒളിമ്പിക്‌സിലും താരം സ്വര്‍ണം നേടിയിരുന്നു. ആവനി ടോക്യോയില്‍ സ്വര്‍ണവും വെങ്കലവും നേടി.
പാരാലിമ്പിക്‌സ് ജാവലിന്‍ ത്രോ താരം സുമിറ്റ് ആന്റില്‍, പാരാ ബാഡ്മിന്റണ്‍ താരം പ്രമോദ് ഭഗത്, ഹോക്കി താരം വന്ദന കടാരിയ, മുന്‍ ഫുട്‌ബോള്‍ താരം ബ്രഹ്മാനന്ദ് ശംഖ്വാകര്‍ എന്നിവരും കായികമേഖലയില്‍ നിന്ന് പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹരായി. മലയാളിയായ കളരി ഗുരുക്കള്‍ ശങ്കര നാരായണ മേനോന്‍, കശ്മീര്‍ ആയോധന കല പരിശീലകന്‍ ഫൈസല്‍ അലി ദാര്‍ എന്നിവര്‍ക്കും പത്മശ്രീ ലഭിച്ചു


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍