OPEN NEWSER

Thursday 25. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സാനിയ മിര്‍സ വിരമിക്കുന്നു

  • National
19 Jan 2022

ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സ വിരമിക്കുന്നു. ഈ സീസണു ശേഷം വിരമിക്കുമെന്ന് സാനിയ അറിയിച്ചു. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ ഡബിള്‍സ് ആദ്യ റൗണ്ടില്‍ തോറ്റുപുറത്തായതിനു പിന്നാലെയാണ് താരം കളി അവസാനിപ്പിക്കുകയാണെന്ന് അറിയിച്ചത്. 35കാരിയായ താരം മുന്‍ ലോക ഒന്നാം നമ്പര്‍ ഡബിള്‍സ് താരമാണ്.

'ചില കാര്യങ്ങള്‍ ഈ തീരുമാനത്തിനു പിന്നിലുണ്ട്. ഏറെ യാത്ര ചെയ്യുന്നതിനാല്‍ മൂന്ന് വയസ്സുകാരനായ എന്റെ മകനെ ശ്രദ്ധിക്കാന്‍ എനിക്ക് സാധിക്കുന്നില്ല. ശരീരം തളരുകയാണ്. കാല്‍മുട്ടിന് നല്ല വേദനയുണ്ട്. പ്രായം ഏറി വരുന്നു. മാത്രമല്ല, പഴയ ഊര്‍ജം ഇപ്പോള്‍ ഇല്ല. പഴയതുപോലെ ആസ്വദിക്കാനാവുന്നില്ല.' സാനിയ പറഞ്ഞു.

നിലവില്‍ ലോക റാങ്കിംഗില്‍ 68ആമതുള്ള സാനിയയുടെ കരിയര്‍ ബെസ്റ്റ് സിംഗിള്‍സ് റാങ്കിംഗ് 27 ആണ്. ഗ്രാന്‍ഡ് സ്ലാം വിജയിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമാണ് സാനിയ. ആറ് ഗ്രാന്‍ഡ് സ്ലാമുകള്‍ താരം നേടിയിട്ടുണ്ട്. ഏഷ്യന്‍ ഗെയിംഗ്, കോമണ്‍വെല്‍ത്ത് മെഡലുകളും വിജയിച്ച സാനിയ 2016ലാണ് അവസാനമായി ഗ്രാന്‍ഡ് സ്ലാം വിജയിക്കുന്നത്. മാര്‍ട്ടിന ഹിംഗിസുമായിച്ചേര്‍ന്ന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ആണ് സാനിയ സ്വന്തമാക്കിയത്. പാക് ക്രിക്കറ്റ് താരം ഷൊഐബ് മാലിക്കാണ് സാനിയയുടെ ജീവിത പങ്കാളി. 2018ല്‍ ഗര്‍ഭിണി ആയതിനു ശേഷം ബ്രേക്കെടുത്ത സാനിയ 2020ല്‍ തിരികെവന്നു. 2021ലാണ് സാനിയ തന്റെ അവസാന കിരീടം നേടുന്നത്. ഒസ്ട്രാവ ഓപ്പണ്‍ ഡബിള്‍സില്‍ ഷുയ് ഷാങുമായിച്ചേര്‍ന്ന് തന്റെ 43ആം ഡബിള്‍സ് കിരീടമാണ് സാനിയ നേടിയത്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ജൂണ്‍ 29 തിങ്കളാഴ്ച പ്രൈവറ്റ് ബസ് ഉടമകളും തൊഴിലാളികളും കലക്ടറേറ്റ് മാര്‍ച്ച് നടത്തും
  • ദേശീയ വൈദ്യുതി സുരക്ഷാവാരം: ജൂണ്‍ 26 മുതല്‍ ഒരാഴ്ച
  • പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ 28ന്; ജില്ലയില്‍ 52,175 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും
  • ആവശ്യത്തിന് ജീവനക്കാരില്ല: ബില്ലിംഗ് കൗണ്ടറില്‍ തിരക്കോട് തിരക്ക്
  • കൊട്ടിയൂരില്‍ നിന്ന് തിരിച്ചെത്തിയ മുതിരേരിവാള്‍ 26 ന് വാളറയിലേക്ക് മാറ്റും
  • കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് ജൂലൈ ഒന്ന് മുതല്‍ അപേക്ഷിക്കാം
  • ചികിത്സ നിഷേധിച്ച സംഭവം; പ്രതിഷേധവുമായി ബിജെപി
  • മുഹറം അവധി ജൂണ്‍ 26 വെള്ളിയാഴ്ച; വ്യാഴം പ്രവൃത്തി ദിനം
  • ആദിവാസി ബാലികയ്ക്ക് ചികിത്സ നിഷേധിച്ചതായി പരാതി; മാനന്തവാടി മെഡിക്കല്‍ കോളേജ് ഓര്‍ത്തോ വിഭാഗത്തിനെതിരെ പിതാവിന്റെ പരാതി
  • ഓപ്പറേഷന്‍ തൂഫാന്‍ ; 53 ഗ്രാമോളം എം.ഡി.എം.എ യുമായി യുവാക്കള്‍ പിടിയില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show