OPEN NEWSER

Monday 07. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഇന്ന് രാജ്യത്ത് 2,58,089 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

  • National
17 Jan 2022

രാജ്യത്ത് 12നും പതിനാലിനും ഇടയിലുള്ള കുട്ടികളുടെ വാക്‌സിനേഷന്‍ മാര്‍ച്ചില്‍ തുടങ്ങുമെന്ന് കേന്ദ്രം. 18 വയസിന് മുകളിലുള്ള 70 ശതമാനം പേര്‍ക്ക് രണ്ടു !ഡോസ് വാക്‌സീന്‍ നല്‍കിയെന്നാണ് കേന്ദ്ര ആരോഗ്യവകുപ്പ് കണക്ക്. ഇന്ന് രാജ്യത്ത് 2,58,089 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റ് നിരക്ക് 19.65 ശതമാനമായി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 385 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചുവെന്നാണ് ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക കണക്ക്. 

ഇത് വരെ 3.73 കോടി കൊവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. രാജ്യത്തെ 29 സംസ്ഥാനങ്ങളിലുമായി 8,209 പേര്‍ക്ക് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചതും ഇതില്‍ ഉള്‍പ്പെടുന്നു. 16,56,341 പേരാണ് ഇപ്പോള്‍ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. ആകെ കേസുകളുടെ 4.43 ശതമാനാണ് ഇത്. രോഗമുക്തി നിരക്ക് 94.27 ശതമാനത്തിലേക്ക് താണിട്ടുമുണ്ട്. 486451 മരണമാണ് രാജ്യത്ത് ഇത് വരെ സ്ഥിരീകരിച്ചത്. 

മഹാരാഷ്ട്രയിലാണ് സ്ഥിതി എറ്റവും മോശം. സംസ്ഥാനത്ത് 41,327 കൊവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത്. 29 മരണവും സ്ഥിരീകരിച്ചു. എട്ട് പുതിയ ഒമിക്രോണ്‍ കേസുകള്‍ കൂടി ഇതില്‍ ഉള്‍പ്പെടുന്നു. കൊവിഡ് 19 ഒമിക്രോണ്‍ വകഭേദം ഇത് വരെ  1,738 പേരിലാണ് മഹാരാഷ്ട്രയില്‍ സ്ഥിരീകരിച്ചത്. ദില്ലിയിലും കേസുകള്‍ കൂടുകയാണ്. 18,286 പുതിയ കേസുകള്‍ സ്ഥിരീകരിച്ചു, 29 മരണവും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30.64 ശതമാനത്തില്‍ നിന്ന് 27.87 ശതമാനത്തിലേക്ക് താണിട്ടുണ്ട്. 

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദ്ദേശം അനുസരിച്ച് ലക്ഷണമില്ലാത്തവര്‍ ഇപ്പോള്‍ ടെസ്റ്റ് ചെയ്യേണ്ടതില്ല. കൊവിഡ് സ്ഥിരീകരിച്ചവരുമായി അടുത്ത സമ്പര്‍ക്കത്തില്‍ വന്നവര്‍ മറ്റ് അസുഖങ്ങളും ലക്ഷണവുമില്ലെങ്കില്‍ പരിശോധിക്കേണ്ടതില്ലെന്നാണ് നിര്‍ദ്ദേശം. 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • മന്ത്രി ഒ.ആര്‍ കേളു നാളെ ജില്ലയില്‍
  • കഞ്ചാവുമായി യുവാവ് പിടിയില്‍
  • കര്‍ണാടകയില്‍ വാഹനാപകടം: പിണങ്ങോട് സ്വദേശിയായ യുവാവ് മരിച്ചു
  • എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍
  • ഇനി ഭക്ഷണം കഴിക്കാന്‍ പുറത്ത് പോകണ്ട; സ്‌കൂളുകളില്‍ മാ കെയര്‍ സജ്ജം
  • ഭരണ ഘടന സംരക്ഷണം പാര്‍ട്ടിയുടെ ഉത്തരവാദിത്തം: കെ.പ്രകാശ് ബാബു
  • അപകടാവസ്ഥയിലെന്ന് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തിയിട്ടും ബസ് സ്റ്റാന്റ് കെട്ടിടം പ്രവര്‍ത്തിക്കുന്നതിനെതിരെ പരാതികള്‍ ഉയരുന്നു
  • എം.എല്‍.എ എക്‌സലന്‍സ് അവാര്‍ഡ് വിതരണവും ഓഡിറ്റോറിയം ഉദ്ഘാടനവും നാളെ
  • ചൂരല്‍മല, മുണ്ടക്കൈ ദുരന്ത ബാധിതര്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് 108. 21 കോടി
  • വനിതാ കമ്മീഷന്‍ സെമിനാര്‍ നാളെ; മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും.
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show