വ്യത്യസ്ത പദ്ധതികളുമായി ഉത്തരവാദിത്ത ടൂറിസം മിഷന്‍

തിരുവനന്തപുരം: അനുഭവവേദ്യവിനോദ സഞ്ചാരത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍ പുതിയ പാക്കേജുകളും ഉത്പ്പന്ന വിപണന ശൃംഖലയും ആരംഭിക്കുന്നു. കോവി ഡാനന്തര ടൂറിസത്തിന്റെയും ന്യൂ നോര്‍മ്മല്‍ ടൂറിസത്തിന്റെയും സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തുന്ന തിന് ലക്ഷ്യമാക്കിയാണ് ഈ പദ്ധതി രൂപപ്പെടുത്തുന്നത്.പ്രാദേശിക തനിമയുള്ള ഉത്പന്നങ്ങള്‍ (ഉദാ: ആറന്മുള കണ്ണാടി, പയ്യന്നൂര്‍ പവിത്രമോതിരം), കാര്‍ഷിക വിളകള്‍ (ഉദാ:ഞവര, ജീരകശാല, ഗന്ധകശാല), ഭക്ഷ്യവിഭവങ്ങള്‍ (ഉദാ: രാമശ്ശേരി ഇഡ്ഢലി , മറയൂര്‍ ശര്‍ക്കര ), പ്രത്യേകതയുള്ള ഉത്സവങ്ങള്‍ (ഉദാ: ആറ്റ് വേല, കെട്ട് കാഴ്ചകള്‍ ) എന്നിവ കോര്‍ത്തിണക്കിയുള്ള ടൂര്‍ പാക്കേജുകളും ഉത്പന്ന വിപണന ശൃംഖലയും ഉത്തരവാദിത്ത ടൂറിസം മിഷന്‍ തയ്യാറാക്കി തദ്ദേശീയ വിദേശ വിനോദ സഞ്ചാരികള്‍ക്ക് അനുഭവവേദ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
പ്രസ്തുത പരിപാടിയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍, കുടുംബങ്ങള്‍, സ്ഥാപനങ്ങള്‍, ഗ്രൂപ്പുകള്‍ എന്നിവയ്ക്ക് ഇപ്പോള്‍ ഉത്തരവാദിത്ത ടൂറിസം മിഷനില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.ജനുവരി 30 വരെയാണ് രജിസ്റ്റര്‍ ചെയ്യാവുന്നത്.വിശദ വിവരങ്ങള്‍ക്ക് 0471 2334749 എന്ന ഫോണ്‍ നമ്പരില്‍ വിളിക്കുകയോ rt@keralatourism.org എന്ന മെയില്‍ ഐഡിയില്‍ മെയില്‍ അയക്കുകയോ ചെയ്യാവുന്നതാണ്.ഫെബ്രുവരി 20 നുള്ളില്‍ പുതിയ പാക്കേജുകള്‍ പ്രഖ്യാപിക്കുക എന്നതാണ് ലക്ഷ്യമെന്ന് സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കെ. രൂപേഷ് കുമാര്‍ അറിയിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍