OPEN NEWSER

Saturday 05. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഡിസംബര്‍ 26 'വീര്‍ ബാല്‍ ദിവസ്' ആയി ആചരിക്കും: പ്രധാനമന്ത്രി മോദി

  • National
09 Jan 2022

ഈ വര്‍ഷം മുതല്‍ ഡിസംബര്‍ 26 'വീര്‍ ബാല്‍ ദിവസ്' ആയി ആചരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാഹിബ്‌സാദേസിന്റെ (ഗുരു ഗോവിന്ദ് സിംഗിന്റെ മക്കള്‍) ധീരതയ്ക്കും നീതിക്കായുള്ള അവരുടെ പോരാട്ടത്തിനുമുള്ള ആദരസൂചകമാണ് തീരുമാനമെന്ന് മോദി പറഞ്ഞു.'സാഹിബ്‌സാദ സൊരാവര്‍ സിംഗ് ജിയും സാഹിബ്‌സാദ ഫത്തേ സിംഗ് ജിയും രക്തസാക്ഷിത്വം വരിച്ച അതേ ദിവസമാണ് വീര്‍ ബാല്‍ ദിവസ്. ഈ രണ്ട് മഹാന്മാരും ധര്‍മ്മത്തിന്റെ മഹത്തായ തത്വങ്ങളില്‍ നിന്ന് വ്യതിചലിക്കുന്നതിന് പകരം മരണത്തെയാണ് തിരഞ്ഞെടുത്തത്. മാതാ ഗുജ്രി, ശ്രീ ഗുരു ഗോവിന്ദ് സിംഗ് ജി, 4 സാഹിബ്‌സാദുകള്‍ എന്നിവരുടെ ധീരതയും ആദര്‍ശങ്ങളും ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ശക്തി നല്‍കുന്നു.' അദ്ദേഹം ട്വീറ്റ് ചെയ്തു.'ഇവര്‍ ഒരിക്കലും അനീതിക്ക് മുന്നില്‍ തലകുനിച്ചില്ല. എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും യോജിപ്പുള്ളതുമായ ഒരു ലോകമാണ് അവര്‍ വിഭാവനം ചെയ്തത്. കൂടുതല്‍ ആളുകള്‍ അവരെക്കുറിച്ച് അറിയേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്,' മറ്റൊരു ട്വീറ്റില്‍ പറയുന്നു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍
  • ഇനി ഭക്ഷണം കഴിക്കാന്‍ പുറത്ത് പോകണ്ട; സ്‌കൂളുകളില്‍ മാ കെയര്‍ സജ്ജം
  • ഭരണ ഘടന സംരക്ഷണം പാര്‍ട്ടിയുടെ ഉത്തരവാദിത്തം: കെ.പ്രകാശ് ബാബു
  • അപകടാവസ്ഥയിലെന്ന് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തിയിട്ടും ബസ് സ്റ്റാന്റ് കെട്ടിടം പ്രവര്‍ത്തിക്കുന്നതിനെതിരെ പരാതികള്‍ ഉയരുന്നു
  • എം.എല്‍.എ എക്‌സലന്‍സ് അവാര്‍ഡ് വിതരണവും ഓഡിറ്റോറിയം ഉദ്ഘാടനവും നാളെ
  • ചൂരല്‍മല, മുണ്ടക്കൈ ദുരന്ത ബാധിതര്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് 108. 21 കോടി
  • വനിതാ കമ്മീഷന്‍ സെമിനാര്‍ നാളെ; മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും.
  • ടൗണ്‍ഷിപ്പ് നിര്‍മ്മാണം: വീടുകള്‍ ഡിസംബറില്‍ പൂര്‍ത്തീകരിക്കും: മന്ത്രി കെ രാജന്‍
  • കേരളത്തില്‍ വീണ്ടും നിപ; പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു
  • കാട്ടാനയിറങ്ങി; വ്യാപാക കൃഷിനാശം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show