രാജ്യത്ത് 1,59,632 പേര്‍ക്ക് കൊവിഡ്, പോസിറ്റീവ് നിരക്ക് 10.21%; യോഗം വിളിച്ച് പ്രധാനമന്ത്രി

ഇന്ത്യയില്‍ 1,59,632 പേര്‍ക്ക് കൂടി കൊവിഡ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 10.21%. സജീവ കേസുകളുടെ എണ്ണം 5,90,611 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 327 പുതിയ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 4,83,790 ആയി ഉയര്‍ന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 40,863 പേര്‍ രോഗമുക്തി നേടി. രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 3,44,53,603 ആണ്. രാജ്യത്തെ ഒമിക്രോണ്‍ കേസുകളുടെ എണ്ണം 3,623 ആണ്. നിലവില്‍ 27 സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും അതിവേഗം പടരുന്ന വേരിയന്റ് ബാധിച്ചിട്ടുണ്ട്. 1,409 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതേസമയം കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തരയോഗം വിളിച്ചു. രാജ്യത്തിന്റെ നിലവിലെ സാഹചര്യം പ്രധാനമന്ത്രി വിലയിരുത്തും. ആവശ്യ നടപടികള്‍ കൈക്കൊള്ളാന്‍ യോഗത്തില്‍ നിര്‍ദ്ദേശം നല്‍കിയേക്കും. വൈകീട്ട് 4.30നാണ് യോഗം ചേരുക.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍