വനിതകളുടെ ഉന്നമനത്തിന് മുഖ്യപരിഗണന: കെ.സി റോസക്കുട്ടി ടീച്ചര്‍
തിരുവനന്തപുരം: സംസ്ഥാനത്തെ വനിതകളുടെ ഉന്നമനത്തിന് മുഖ്യപരിഗണന നല്‍കിയുള്ള വികസന പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കുകയാണ് ലക്ഷ്യമെന്ന് സംസ്ഥാന വനിതാ വികസന കോര്പ്പറേഷന് ചെയര്‍പേഴ്സണ്‍ കെ.സി റോസക്കുട്ടി പറഞ്ഞു. പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളിലെ സ്ത്രീകളുടേയും, ട്രാന്സ്ജെന്റേഴ്സിന്റേയും, സിംഗില്‍ മദര്‍ തുടങ്ങിയവരേയും സമൂഹത്തിന്റെ മുഖ്യധാരയില്‍ കൊണ്ടു വരികയാണ് ലക്ഷ്യമെന്നും റോസക്കുട്ടി പറഞ്ഞു. സംസ്ഥാന വനിതാ വികസന കോര്പ്പറേഷന് ചെയര്‍പേഴ്സണ്‍ ആയി ചുമതലയേറ്റെടുത്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍.
കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് സംസ്ഥാന വനിതാ വികസന കോര്പ്പറേഷന് സ്ത്രീ മുന്നേറ്റ രം?ഗത്ത് വന്‍ വികസന കുതിപ്പാണ് നടത്തി വരുന്നത്. ഇനിയും കരുത്തോടെ അത് മുന്നോട്ട് കൊണ്ട് പോകുകയാണ് ലക്ഷ്യം. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയല്‍ 600 കോടിയില്‍ പരം രൂപയാണ് വനിതാ വികസന കോര്പ്പറേഷന് വഴി വിവിധ പദ്ധതികള്‍ക്കായി നല്‍കിയിട്ടുള്ളത്. അതിന്റെ തുടര്‍ പദ്ധതികള്‍ക്ക് കൂടുതല്‍ പ്രധാന്യം നല്‍കുകയാണ് ലക്ഷ്യമെന്നും ചെയര്‍പേഴ്സണ്‍ പറഞ്ഞു.
വനിതാ വികസന കോര്പ്പറേഷന് എംഡി, വി.സി ബിന്ദു ചുമതലയേല്‍ക്കാന്‍ എത്തിയ ചെയര്‍പേഴ്സനെ സ്വീകരിച്ചു. ഫിനാന്‍സ് ഓഫീസര്‍ പി.കെ. ഷീജ, എച്ച്. ആര് ആന്‍ഡ് അഡ്മിന് ഹെഡ് . എ. സ്റ്റാന്‍ലി,റീജണല്‍ മാനേജര്‍ വിപിന്‍. വി, റീച്ച് ടീം ലീഡര്‍ മഞ്ചു പാര്‍വ്വതി തുടങ്ങിയവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍