നീറ്റ് പിജി പ്രവേശനം : മുന്നാക്ക സംവരണത്തിന് അനുമതി

നീറ്റ് പിജി പ്രവേശനത്തില്‍ മുന്നാക്ക സംവരണത്തിന് അനുമതി നല്‍കി സുപ്രിംകോടതി. 10% സാമ്പത്തിക സംവരണവും 27 % ഒബിസി സംവരണവും ഈ അധ്യായന വര്‍ഷം നടപ്പാക്കാമെന്ന് സുപ്രിംകോടതി നിര്‍ദേശിച്ചു.മുന്നാക്ക സംവരണത്തിന്റെ ഭരണഘടനാ സാധുത വിശാലമായി പരിശോധിക്കുമെന്ന് സുപ്രിംകോടതി അറിയിച്ചു. മുനനാക്ക സംവരണത്തിനുള്ള വാര്‍ഷിക വരുമാന പരിധി എട്ട് ലക്ഷം രൂപയെന്നത് അംഗീകരിച്ചു.
വിധി റസിഡന്റ് ഡോക്ടര്‍മാര്‍ക്കും കേന്ദ്രസര്‍ക്കാരിനും ഒരുപോലെ ആശ്വാസമാണ്. പി.ജി പ്രവേശന നടപടികള്‍ തടഞ്ഞു വച്ചിരിക്കുന്നത് കാരണം ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ കുറവുണ്ടെന്ന് റസിഡന്റ് ഡോക്ടര്‍മാര്‍ കോടതിയെ അറിയിച്ചിരുന്നു. നീറ്റ് പി.ജി. കൗണ്‍സിലിംഗ് നടത്താന്‍ അനുമതി നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യമുന്നയിച്ചിരുന്നു.
മുന്നാക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് നീറ്റ് അഖിലേന്ത്യാ ക്വാട്ടയില്‍ പത്ത് ശതമാനം സംവരണമാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നത്. സാമ്പത്തിക സംവരണത്തിനുള്ള വാര്‍ഷിക വരുമാന പരിധി എട്ട് ലക്ഷം രൂപയായി നിശ്ചയിച്ചത് ഏകപക്ഷീയ നടപടിയാണെന്നാണ് ഹര്‍ജിക്കാരുടെ ആരോപണം. 27 ശതമാനം ഒ.ബി.സി. സംവരണം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാരിന്റെ നടപടിയെയും ഹര്‍ജിക്കാര്‍ ചോദ്യം ചെയ്തിരുന്നു.മുന്നാക്ക സംവരണ കേസില്‍ കൂടുതല്‍ വാദം കേള്‍ക്കാനായി ഹര്‍ജികള്‍ മാര്‍ച്ച മൂന്നിലേക്ക് മാറ്റി. അജയ് ഭൂഷണ്‍ പാണ്ഡെ സമിതിയുടെ ശുപാര്‍ശയാണ് കോടതി അംഗീകരിച്ചത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍