OPEN NEWSER

Wednesday 24. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

രാജ്യത്ത് 24 മണിക്കൂറിനിടെ 58,097 കൊവിഡ് കേസുകള്‍; ഒമിക്രോണ്‍ കേസുകള്‍ 2000 കടന്നു

  • National
05 Jan 2022

രാജ്യത്ത് കൊവിഡ് കേസുകള്‍ അര ലക്ഷത്തിന് മുകളില്‍. 24 മണിക്കൂറിനിടെ 58,097 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മരണം 534, ടി പി ആര്‍ 4.18 ശതമാനമാണ്. ഒമിക്രോണ്‍ കേസുകള്‍ 2000 കടന്നു. രാജ്യത്ത് 2135 പേര്‍ക്ക് ഇതുവരെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ സ്ഥിരീകരിച്ചത് മഹാരാഷ്രയില്‍ 653 ആണ്.

രോഗവ്യാപനം തീവ്രമാകുന്നതിനനുസരിച്ച് നിയന്ത്രണങ്ങള്‍ കടുപ്പിക്കാമെന്ന് കേന്ദ്രം ആവര്‍ത്തിച്ച് വ്യക്തമാക്കി. തമിഴ്‌നാട്ടില്‍ ഇന്നലെ 2731 പേര്‍ക്ക്കൂടി കൊവിഡ് സ്ഥിരീകരിച്ചു. ചെന്നൈയില്‍ മാത്രം ഇന്നലെ 1489 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.രോഗവ്യാപനം പ്രതിരോധിക്കാന്‍ കൂടുതല്‍ സംവിധാനങ്ങള്‍ ഒരുക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. വാക്‌സിനേഷന്‍ ക്യാമ്പുകള്‍ സജീവമായി തുടരും.ചെന്നൈ ട്രേഡ് സെന്റര്‍ വീണ്ടും കൊവിഡ്ആശുപത്രിയാക്കി മാറ്റി. 904 കിടക്കകളാണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്. രോഗവ്യാപനത്തിന്റെ സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍സര്‍ക്കാര്‍ ഉടന്‍ പ്രഖ്യാപിച്ചേക്കും.

ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് തമിഴ്‌നാട് വീണ്ടും നിയന്ത്രണമേര്‍പ്പെടുത്തി. ഇന്ന് മുതല്‍ തമിഴ്‌നാട് അതിര്‍ത്തിചെക്ക്‌പോപോസ്‌ററുകളില്‍ പരിശോധന കര്‍ശനമാക്കുകയാണ്.രണ്ട് ഡോസ് വാക്‌സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റ്, അല്ലെങ്കില്‍ ആര്‍.ടി.പി.സി. ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്ഉള്ളവരെ മാത്രമേ തമിഴ്‌നാട്ടിലേക്ക് കടത്തി വിടു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ചികിത്സ നിഷേധിച്ച സംഭവം; പ്രതിഷേധവുമായി ബിജെപി
  • മുഹറം അവധി ജൂണ്‍ 26 വെള്ളിയാഴ്ച; വ്യാഴം പ്രവൃത്തി ദിനം
  • ആദിവാസി ബാലികയ്ക്ക് ചികിത്സ നിഷേധിച്ചതായി പരാതി; മാനന്തവാടി മെഡിക്കല്‍ കോളേജ് ഓര്‍ത്തോ വിഭാഗത്തിനെതിരെ പിതാവിന്റെ പരാതി
  • ഓപ്പറേഷന്‍ തൂഫാന്‍ ; 53 ഗ്രാമോളം എം.ഡി.എം.എ യുമായി യുവാക്കള്‍ പിടിയില്‍
  • വയനാട് മെഡിക്കല്‍ കോളേജ്: അമ്പുകുത്തിയിലെ ഭൂമി ഏറ്റെടുക്കുന്നതിന് കേന്ദ്ര വനംവകുപ്പിന്റെ തടസ്സം; നിയമസഭയില്‍ മന്ത്രി കെ. മുരളീധരന്‍
  • മഴ വടക്കോട്ട്; രണ്ട് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത,
  • പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ വരള്‍ച്ച: ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ വിപുലപ്പെടുത്തണം: ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ;മന്ത്രി മോന്‍സ് ജോസഫിന് കത്ത് നല്‍കി
  • ദുരന്തബാധിതരുടെ ബാങ്ക് വായ്പ: അദാലത്തില്‍ 70 കുടുംബങ്ങള്‍ പങ്കെടുത്തു
  • പള്ളിക്കുന്ന് വെണ്ണിയോട് റോഡിന്റെ പുനര്‍നിര്‍മാണത്തിന് അഞ്ച് കോടി: മന്ത്രി ടി.സിദ്ധിഖ്
  • സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത, എട്ട് ജില്ലകളില്‍ ഇന്നും നാളെയും യെല്ലോ അലേര്‍ട്ട്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show