OPEN NEWSER

Sunday 07. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ആശങ്കയായി കൊവിഡ് വ്യാപനം; മൂന്നാം തരംഗം സ്ഥിരീകരിച്ചു, രാജ്യം ജാഗ്രതയില്‍

  • National
04 Jan 2022

 

രാജ്യത്ത് കൊവിഡ്  മൂന്നാം തരംഗം തുടങ്ങിയെന്ന് കൊവിഡ് ടാസ്‌ക് ഫോഴ്‌സ് തലവന്‍ എന്‍ എന്‍ അറോറ. മെട്രോ നഗരങ്ങളിലെ 75% കേസുകളും ഒമിക്രോണാണെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 1900 ലേക്ക് അടുക്കുകയാണ്. ദില്ലിയിലെ സാഹചര്യം വിലയിരുത്താന്‍ ലഫ്റ്റണന്റ് ഗവര്‍ണര്‍ അനില്‍ ബെയ്ജാലിന്റെ അധ്യക്ഷതയില്‍ ഇന്ന് ദുരന്ത നിവാരണ അതോറിറ്റി യോഗം ചേരും.

കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനിച്ചു. കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളില്‍ ഇനി മുതല്‍ പകുതി ജീവനക്കാര്‍ മാത്രമായി ആയിരിക്കും പ്രവര്‍ത്തിക്കുക. അതേസമയം, 24 മണിക്കൂറില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 36000 ആയി ഉയര്‍ന്നു. 115 ദിവസത്തെ ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്. രാജ്യത്തെ ഒമിക്രോണ്‍ കേസുകള്‍ 2000 ആയി ഉയര്‍ന്നു. അതിനിടെ, കൗമാരക്കാരുടെ വാക്‌സീന് വേണ്ടി രജിസ്‌ട്രേഷന്‍ ചെയ്തവരുടെ എണ്ണം 60 ലക്ഷമായി ഉയര്‍ന്നു.അതേസമയം, ഭാരത് ബയോടെക്കിന്റെ ഇന്‍ട്രാനേസല്‍ വാക്‌സീന്‍ ബൂസ്റ്റര്‍ ഡോസിനായി പരിഗണിക്കണമെന്ന അപേക്ഷ ഇന്ന് ഡിസിജിഐ വിദഗ്ധ സമിതി പരിശോധിക്കും. കോവാക്‌സിനോ കോവിഷീല്‍ഡോ സ്വീകരിച്ചവര്‍ക്ക് മൂന്നാം ഡോസായി ഈ വാക്‌സിന്‍ നല്‍കണമെന്നാണ് കമ്പനിയുടെ അപേക്ഷ.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ബസേലിയോസ് സ്‌കൂളിന് ഒരാഴ്ചത്തെ അവധി പ്രഖ്യാപിച്ചു
  • സംസ്ഥാനത്ത് മഴ കനക്കും; 5 ജില്ലകളില്‍ റെഡ് അലര്‍ട്ട്, ആറിടത്ത് ഓറഞ്ച്
  • ഭക്ഷ്യവിഷബാധയെന്ന് സംശയം: നിരവധി കുട്ടികള്‍ ചികിത്സ തേടി
  • മാരക മയക്കുമരുന്നായ മെത്താഫിറ്റമിനുമായി രണ്ടുപേര്‍ പിടിയില്‍
  • അനധികൃത സ്വകാര്യ പ്രാക്ടീസ്: വയനാട് മെഡിക്കല്‍ കോളേജ് പ്രൊഫസര്‍ വിജിലന്‍സ് പിടിയില്‍
  • നിയമ വിരുദ്ധമായി സ്വകാര്യ പ്രാക്ടീസ് നടത്തിയ ഡോക്ടര്‍ക്കെതിരെ അന്വേഷണം
  • 210 പാക്കറ്റ് ഹാന്‍സുമായി വില്‍പ്പനക്കാരന്‍ പിടിയില്‍
  • സ്‌കൂള്‍ സമയത്തെ ടിപ്പര്‍ വാഹന സമയ നിയന്ത്രണത്തിന്റെ പേരില്‍ ആര്‍ടിഒ പോലീസ് ഉദ്യോഗസ്ഥരുടെ പീഡനം അവസാനിപ്പിക്കണം: ഗുഡ്‌സ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സിഐടിയു വയനാട് ജില്ലാ കമ്മിറ്റി
  • യുവാവ് പൊള്ളാച്ചിയില്‍ ട്രെയിന്‍ തട്ടി മരിച്ചു
  • ലൈംഗീകാതിക്രമ കേസില്‍ പ്രതിക്ക് തടവും പിഴയും
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show