ജമ്മു കശ്മീരില്‍ ആറ് ഭീകരരെ സുരക്ഷാ സേന വധിച്ചു.

ശ്രീനഗര്‍: ജമ്മു കശ്മീരില്‍രണ്ട് ഇടങ്ങളിലായി നടന്ന ഏറ്റുമുട്ടലില്‍ ആറ് ഭീകരരെ സുരക്ഷാ സേന വധിച്ചു. കുല്‍ഗാമിലും, അനന്തനാഗിലുമാണ് ഏറ്റുമുട്ടല്‍. കൊല്ലപ്പെട്ടവരില്‍ രണ്ട് പേര്‍ പാകിസ്ഥാന്‍ അതിര്‍ത്തി കടന്ന് എത്തിയ ഭീകരെന്ന് സുരക്ഷ സേന അറിയിച്ചു.ഇരു സ്ഥലങ്ങളിലും തെരച്ചില്‍ തുടരുകയാണ്. ഏറ്റുമുട്ടലില്‍ ഒരു സൈനികനും രണ്ട് പൊലീസുകാര്‍ക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. കൊല്ലപ്പെട്ട ഭീകരില്‍ നിന്നും നിരവധി ആയുധങ്ങള്‍ സൈന്യം പിടിച്ചെടുത്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍