OPEN NEWSER

Monday 24. Aug 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഇന്ത്യയില്‍ രണ്ട് കൊവിഡ് വാക്‌സിനുകള്‍ക്ക് കൂടി അംഗീകാരം

  • National
28 Dec 2021

ഇന്ത്യയില്‍ രണ്ട് കൊവിഡ് വാക്‌സിനുകള്‍ക്ക് കൂടി കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി. കോര്‍ബെവാക്‌സ്, കൊവോവാക്‌സ് എന്നിവയുടെ അടിയന്തര ഉപയോഗത്തിനാണ് കേന്ദ്രം അനുമതി നല്‍കിയത്. ഇവയ്ക്കുപുറമേ കൊവിഡിനെതിരായ ആന്റിവൈറല്‍ ഡ്രഗ് മോല്‍നുപിരവീറിനും കേന്ദ്രം അംഗീകാരം നല്‍കിയിട്ടുണ്ട്.സിറം ഇന്‍സ്റ്റിറ്റിയൂട്ട് ആണ് കൊവോവാക്‌സിന്‍ വികസിപ്പിച്ചിരിക്കുന്നത്. ബയോളജിക്കല്‍ ഇയുടേതാണ് കോര്‍ബെവാക്‌സ്. അടിയന്തര ഘട്ടങ്ങളില്‍ മുതിര്‍ന്നവരില്‍ ഉപയോഗിക്കാനാണ് മാല്‍നുപിരവീറിന് അംഗീകാരം നല്‍കിയത്.

ഇന്ത്യയില്‍ വികസിപിച്ചെടുത്ത മൂന്നാമത്തെ കൊവിഡ് വാക്‌സിനാണ് കോര്‍ബെവാക്‌സ്. ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന്‍, സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷീല്‍ഡ് എന്നിവയാണ് ഇന്ത്യയില്‍ വികസിപ്പിച്ച മറ്റ് രണ്ട് വാക്‌സിനുകള്‍.വാക്‌സിനുകള്‍ക്ക് അംഗീകാരം ലഭിച്ചതില്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയും അഭിനന്ദനങ്ങള്‍ അറിയിച്ചിട്ടുണ്ട്. ഒറ്റ ദിവസം മൂന്ന് വാക്‌സിനുകള്‍ക്ക് അംഗീകാരം ലഭിച്ചിരിക്കുകയാണെന്നും രാജ്യത്ത് കൊവിഡിനെതിരായ പോരാട്ടത്തെ ഇത് ശക്തിപ്പെടുത്തുമെന്നും ആരോഗ്യമന്ത്രി ട്വീറ്റ് ചെയ്തു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ഇലക്ഷന്‍ കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും വാടക ലഭിച്ചില്ല; ദുരിതത്തിലായി കാട്ടിക്കുളത്തെ ടാക്‌സി ഡ്രൈവര്‍
  • ഒരേ സ്‌കൂള്‍, ഒരേ ബാച്ച്; മാനന്തവാടി ജി.വി.എച്ച്.എസ്.എസിന് അഭിമാനമായി 4 പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ കേരള പോലീസിലേക്ക്
  • മധ്യവയസ്‌കനെ പുഴയില്‍ കാണാതായി
  • സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം നടത്തിയയാള്‍ പോലീസിന്റെ പിടിയില്‍
  • നിയന്ത്രണം വിട്ട ട്രാവലര്‍ അപകടത്തില്‍പ്പെട്ടു.
  • നൈപുണ്യ തൊഴില്‍ പരിശീലനവുമായി കുടുംബശ്രീ
  • ഓണം വാരാഘോഷം; ജില്ലാതല ഉദ്ഘാടനം 24ന് മന്ത്രി ടി സിദ്ദീഖ് നിര്‍വഹിക്കും
  • വരുന്നു ഓപ്പറേഷന്‍ സ്‌കാന്‍; അനധികൃത ഓണ്‍ലൈന്‍ സ്ഥാപനങ്ങള്‍ക്ക് പിടിവീഴും
  • റോഡ് മുറിച്ചു കടക്കുന്നതിനിടെ ലോട്ടറി വില്‍പ്പനക്കാരന്‍ വാഹനമിടിച്ച് മരിച്ചു
  • ദുരന്ത ബാധിതര്‍ക്കായുള്ള പുനരധിവാസ പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കും: മന്ത്രി ടി സിദ്ദീഖ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show