ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരണപ്പെട്ടു

മേപ്പാടി: ബൈക്ക് അപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയില്‍ ആയിരുന്ന എസ്‌വൈഎസ് പ്രവര്‍ത്തകന്‍ മരിച്ചു. തിനപുരംപുന്നക്കാടന്‍ അബ്ദുല്‍ മുത്തലിബ് മുസ്‌ലിയാര്‍ (48) ആണ് മരണപ്പെട്ടത്.എസ്‌വൈഎസ് മൂപൈനാട് സര്‍ക്കിള്‍ മുന്‍ പ്രസിഡന്റും സോണ്‍ പ്രവര്‍ത്തക സമിതി അഗവുമായിരുന്നു. കഴിഞ്ഞ ദിവസം ചുണ്ടേലിന് സമീപം മുത്തലിബ് മുസ്‌ലിയാര്‍ യാത്രചെയ്തിരുന്ന ബൈക്ക് മറ്റൊരു സ്‌കൂട്ടറുമായി കൂട്ടിയിടിച്ച് ഗുരുതര പരിക്കേറ്റ് മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററില്‍ ആയിരുന്നു. ഇന്ന് രാവിലെയാണ് മരണപ്പെട്ടത്. പിതാവ്: ബാപ്പു. മാതാവ്: പാത്തുമ്മ. ഭാര്യ: ഉമൈബ. മക്കള്‍: മുബഷിറ, ഉനൈസ് (എസ് എസ് എഫ് മൂപ്പൈനാട് സെക്ടര്‍ സെക്രട്ടറി), അനസ്. മരുമകന്‍: ശാഫി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍