OPEN NEWSER

Wednesday 12. Nov 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

മണ്ഡല പൂജ: ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് മല കയറുന്നതിന് നിയന്ത്രണം

  • Keralam
24 Dec 2021

പത്തനംതിട്ട: മണ്ഡല കാല പൂജ കണക്കിലെടുത്ത് തങ്കഅങ്കി പമ്പയിലെത്തുന്ന ഡിസംബര്‍ 25 ശനിയാഴ്ച തീര്‍ത്ഥാടകര്‍ക്ക് മലകയറുന്നതിന് നിയന്ത്രണം. മണ്ഡല പൂജ കഴിഞ്ഞ് ഞായറാഴ്ച രാത്രി പത്ത് മണിക്ക് നട അടക്കും. തങ്ക അങ്കി പമ്പയിലെത്തുന്ന ശനിയാഴ്ചയും മണ്ഡലപൂജ നടക്കുന്ന ഞായറാഴ്ചയും തീര്‍ത്ഥാടകര്‍ക്ക് മലകയറുന്നതിന് നിയന്ത്രണങ്ങള്‍ ഉണ്ട്.

ശനിയാഴ്ച തങ്ക അങ്കി പമ്പയിലെത്തുന്നതിന് മുന്‍പ് ഉച്ചക്ക് പന്ത്രണ്ട് മണിമുതലാണ് തീര്‍ത്ഥാടകര്‍ക്ക് മലകയറുന്നതിന് നിയന്ത്രണം. വൈകുന്നേരം അഞ്ച് മണിക്ക് ശേഷമേ തീര്‍ത്ഥാടകരെ സന്നിധാനത്തേക്ക് കടത്തിവിടൂ. തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധനക്ക് ശേഷം തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനുള്ള അവസരം ലഭിക്കും. 

ഞായറാഴ്ച രാവിലെ 11.45 കഴിഞ്ഞ് 1.15 നും ഇടക്കാണ് മണ്ഡല പൂജ. മണ്ഡല പൂജാദിവസം രാവിലെ 10.30 ന് നെയ്യഭിഷേകം പൂര്‍ത്തിയാകും. തുടര്‍ന്ന് മണ്ഡല പൂജയോട് അനുബന്ധിച്ചുള്ള ചടങ്ങുകള്‍ ആരംഭിക്കും. തങ്കഅങ്കി ചാര്‍ത്തിയുള്ള പ്രത്യേക ഉച്ചപൂജയാണ് മണ്ഡലപൂജ. മണ്ഡസ പൂജാദിവസം രാത്രി ഏഴ് മണിക്ക് ശേഷം അയ്യപ്പഭക്തരെ നിലക്കലില്‍ നിന്നും പമ്പയിലേക്ക് കടത്തിവിടില്ല. മണ്ഡലപൂജ കഴിഞ്ഞ് രാത്രി പത്ത് മണിക്ക് ഹരിവരാസന കീര്‍ത്തനം ചൊല്ലി നട അടക്കും. തങ്കഅങ്കി ഘോഷയാത്ര പമ്പയിലെത്തുന്ന ശനിയാഴ്ച ഉച്ചക്ക് 12മണിമുതല്‍ ഉച്ചക്ക് ഒന്നര മണി വരെ നിലക്കല്‍ മുതല്‍ പമ്പവരെ വാഹനങ്ങള്‍ക്കും നിയന്ത്രണമുണ്ട്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • എക്‌സൈസ് റെയിഡില്‍ വന്‍ മാഹി മദ്യ ശേഖരം പിടികൂടി: 108 ലിറ്റര്‍ മാഹിമദ്യം ഒളിപ്പിച്ചത് വീട്ടില്‍ പ്രത്യേകം തയ്യാറാക്കിയ രഹസ്യ അറയില്‍ :ഒരാള്‍ അറസ്റ്റില്‍ :
  • വീണ്ടും കുതിച്ച് സ്വര്‍ണവില, ഒറ്റയടിക്ക് വര്‍ധിച്ചത് 1800 രൂപ
  • തദ്ദേശ തെരഞ്ഞെടുപ്പ്; എല്‍ഡിഎഫ് ചരിത്രവിജയം നേടുമെന്ന് കെ.റഫീഖ്
  • ആശുപത്രി പരിസരത്ത് വെച്ച് ഡോക്ടറെ മര്‍ദ്ദിച്ചതായി പരാതി.
  • പോക്‌സോ കേസില്‍ പ്രതിക്ക് കഠിന തടവും പിഴയും
  • റിസോര്‍ട്ടില്‍ അതിക്രമിച്ചു കയറി ആക്രമണം; ഒളിവിലായിരുന്നയാള്‍ പിടിയില്‍
  • പോലീസ് ഉദ്യോഗസ്ഥരെ അക്രമിച്ചയാള്‍ റിമാന്‍ഡില്‍
  • ഹൈവേ റോബറി: അഞ്ച് പേരെ കൂടി സാഹസികമായി പിടികൂടി പോലീസ്; സംഭവം നടന്ന് ഒരാഴ്ചക്കുള്ളില്‍ ഇതുവരെ ഏഴ് പേര്‍ വലയിലായി
  • കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് രണ്ടു ഘട്ടങ്ങളിലായി, ആദ്യഘട്ടം ഡിസംബര്‍ 9ന്, രണ്ടാം ഘട്ടം ഡിസംബര്‍ 11ന്, വോട്ടെണ്ണല്‍ 13ന്
  • ബെയ്‌ലി ഉത്പന്നങ്ങള്‍ ഇനി സ്വന്തം കെട്ടിടത്തില്‍ നിര്‍മ്മിക്കും; കെട്ടിട നിര്‍മ്മാണത്തിന് തറക്കല്ലിട്ടു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show