OPEN NEWSER

Monday 15. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഒമിക്രോണ്‍ : സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം

  • Keralam
17 Dec 2021

 

സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം. കൂടുതല്‍ പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആണ് നടപടി. ഇനിയും വാക്‌സിന്‍ എടുക്കാത്തവര്‍ ഉടന്‍ വാക്‌സിന്‍ എടുക്കണം എന്നും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കി.രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാന്‍ സമയം കഴിഞ്ഞവരും വാക്‌സിന്‍ സ്വീകരിക്കണം. ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ എയര്‍പോര്‍ട്ടിലും സീപോര്‍ട്ടിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. നിലവില്‍ അഞ്ച് പേര്‍ക്കാണ് സംസ്ഥാനത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇവരുമായി സമ്പര്‍ക്കം ഉള്ളവരും നിരീക്ഷണത്തിലാണ്.

കോങ്കോയില്‍ നിന്ന് എറണാകുളത്ത് എത്തിയ ഒമിക്രോണ്‍ സ്ഥിരീകരിച്ച വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടി വിപുലമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഇന്നലെ അറിയിച്ചിരുന്നു. എല്ലാ ജില്ലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാളുകളിലും ഹോട്ടലുകളിലും പോയി. കോങ്കൊ ഹൈ റിസ്‌ക് രാജ്യമായിരുന്നില്ലെന്നും മന്ത്രി പറഞ്ഞു. എറണാകുളത്ത് രോഗം സ്ഥിരീകരിച്ച ആളുകളെ റൂട്ട് മാപ്പ് തയ്യാറാക്കുമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടേണ്ടതാണ്. മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലായിരുന്നു തീരുമാനം.

രോഗികള്‍ കൂടുന്ന സാഹചര്യമുണ്ടായാല്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ ജില്ലകള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. ആവശ്യമുള്ളവര്‍ക്ക് സ്വകാര്യ ആശുപത്രികളിലും ചികിത്സയില്‍ കഴിയാവുന്നതാണ്. എയര്‍പോര്‍ട്ടിലും സീപോര്‍ട്ടിലും നിരീക്ഷണം ശക്തമാക്കി. ഇവിടെയെല്ലാം ലാബുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

അതേസമയം, ദക്ഷിണേന്ത്യയില്‍ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. കര്‍ണാടകയില്‍ അഞ്ച് പേര്‍ക്കും തെലങ്കാനയില്‍ നാല് പേര്‍ക്കും കൂടി കൊവിഡ് വകഭേദം സ്ഥിരീകരിച്ചു. തമിഴ്‌നാട്ടില്‍ കൊവിഡ് പൊസിറ്റിവായ നാലു പേര്‍ക്ക് ഒമിക്രോണ്‍ ആവാനുള്ള സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി ഡോ.ജെ രാധാകൃഷ്ണന്‍ അറിയിച്ചു. കര്‍ണാടകയില്‍ എട്ട് പേര്‍ക്കും തെലങ്കാനയില്‍ ഏഴ് പേര്‍ക്കും തമിഴ് നാട്ടില്‍ ഒരാള്‍ക്കുമാണ് ഇതു വരെ ഒമിക്രോണ്‍ കണ്ടെത്തിയത്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ഓപ്പറേഷന്‍ തൂഫാന്‍: എം.ഡി.എം.എയുമായി യുവാക്കള്‍ അറസ്റ്റില്‍; ലോറിയില്‍ കടത്താന്‍ ശ്രമിച്ച 6.480 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു; അറസ്റ്റിലായവരില്‍ കഴിഞ്ഞ വര്‍ഷം വാണിജ്യ അളവില്‍ ലഹരി കടത്തിയതിന് പിടിയി
  • ഓപ്പറേഷന്‍ തൂഫാന്‍; 13 ദിവസത്തിനുള്ളില്‍ വയനാട്ടില്‍ 61 കേസുകള്‍: 66 പേര്‍ അറസ്റ്റില്‍
  • ഓപ്പറേഷന്‍ തൂഫാന്‍ ; മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മലപ്പുറം സ്വദേശി പിടിയില്‍
  • ബൈരക്കൂപ്പ പാലം യഥാര്‍ഥ്യത്തിലേക്ക്: മന്ത്രി പി.കെ.ബഷീറിന് ഉറപ്പ് നല്‍കി കര്‍ണാടക മുഖ്യമന്ത്രി
  • സംസ്ഥാനത്ത് മഴ തുടരും, നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്
  • വയനാട് ജില്ലയില്‍ പുതുതായി ഷിഗെല്ല കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതം
  • ഇരട്ട ചക്രവാതച്ചുഴി: ഇന്നും നാളെയും ശക്തമായ മഴ; അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  • വൈദ്യുതി പരാതികള്‍ക്ക് പരിഹാരം കാണാന്‍ നിയോജകമണ്ഡലം തല കമ്മിറ്റികള്‍ സജീവമാക്കണം: മന്ത്രി സണ്ണി ജോസഫ് ;'ബെസ്' പദ്ധതിയില്‍ മൂന്ന് പദ്ധതികള്‍ അടുത്ത മാര്‍ച്ചിന് മുമ്പ് കമ്മീഷന്‍ ചെയ്യും
  • തായ്‌ലന്‍ഡില്‍ നിന്ന് കഞ്ചാവ് കടത്താന്‍ ശ്രമം: വയനാട്ടുകാരിയായ മോഡല്‍ മുംബൈയില്‍ പിടിയില്‍
  • വയനാട്ടില്‍ ഏഴ് പേര്‍ക്ക് കൂടി ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചു; ജില്ലയില്‍ പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ശക്തം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show