OPEN NEWSER

Thursday 25. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

രാജ്യത്ത് പുതിയ 7,974 കൊവിഡ് കേസുകള്‍; 343 മരണം

  • National
16 Dec 2021

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 7,974 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 343 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ഇന്ത്യയിലെ ആകെ കൊവിഡ് കേസുകള്‍ 34,718,602 ആയി.3,41,54,879 പേര്‍ക്ക് ഇതുവരെ രോഗമുക്തി നേടാന്‍ സാധിച്ചു. 98.38 ശതമാനമാണ് ആകെ രോഗമുക്തി നിരക്ക്. കൊവിഡ് ബാധിച്ചുള്ള ആകെ മരണസംഖ്യ 4,76,478 ആയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നിലവില്‍ 87,245 പേരാണ് വൈറസ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ഇതിനിടെ ഇന്ത്യയിലെ കൊവിഡ് വാക്‌സിനേഷന്‍ കവറേജ് 135.25 കോടി കവിഞ്ഞു. 82.08 കോടി ആളുകള്‍ ആദ്യ ഡോസ് എടുത്തപ്പോള്‍ 53.09 കോടി പേര്‍ രണ്ട് ഡോസ് വാക്‌സിനേഷനും എടുത്തിട്ടുണ്ട്.

രാജ്യത്തെ മുതിര്‍ന്ന പൗരന്മാരില്‍ ജനസംഖ്യയുടെ 55% ത്തിലധികം പേര്‍ക്ക് രണ്ട് ഡോസുകളും ലഭിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചു. ഈ ആഴ്ച മാത്രം 55.52% പേര്‍ ഒന്നും രണ്ടും ഡോസ് വാക്‌സിനെടുത്തു. 87% ആളുകള്‍ക്കാണ് ആദ്യ ഡോസ് വാക്‌സിന്‍ ലഭിച്ചത്.അതേസമയം കേരളത്തിലും തമിഴ്‌നാട്ടിലും ഇന്നലെ പുതിയ ഒമിക്രോണ്‍ കേസുകള്‍ സ്ഥിരീകരിച്ചു. കേരളത്തില്‍ നാല് പേര്‍ക്കും തമിഴ്‌നാട്ടില്‍ ഒരാള്‍ക്കുമാണ് രോഗബാധ. രോഗികളുടെ സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ജൂണ്‍ 29 തിങ്കളാഴ്ച പ്രൈവറ്റ് ബസ് ഉടമകളും തൊഴിലാളികളും കലക്ടറേറ്റ് മാര്‍ച്ച് നടത്തും
  • ദേശീയ വൈദ്യുതി സുരക്ഷാവാരം: ജൂണ്‍ 26 മുതല്‍ ഒരാഴ്ച
  • പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ 28ന്; ജില്ലയില്‍ 52,175 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും
  • ആവശ്യത്തിന് ജീവനക്കാരില്ല: ബില്ലിംഗ് കൗണ്ടറില്‍ തിരക്കോട് തിരക്ക്
  • കൊട്ടിയൂരില്‍ നിന്ന് തിരിച്ചെത്തിയ മുതിരേരിവാള്‍ 26 ന് വാളറയിലേക്ക് മാറ്റും
  • കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് ജൂലൈ ഒന്ന് മുതല്‍ അപേക്ഷിക്കാം
  • ചികിത്സ നിഷേധിച്ച സംഭവം; പ്രതിഷേധവുമായി ബിജെപി
  • മുഹറം അവധി ജൂണ്‍ 26 വെള്ളിയാഴ്ച; വ്യാഴം പ്രവൃത്തി ദിനം
  • ആദിവാസി ബാലികയ്ക്ക് ചികിത്സ നിഷേധിച്ചതായി പരാതി; മാനന്തവാടി മെഡിക്കല്‍ കോളേജ് ഓര്‍ത്തോ വിഭാഗത്തിനെതിരെ പിതാവിന്റെ പരാതി
  • ഓപ്പറേഷന്‍ തൂഫാന്‍ ; 53 ഗ്രാമോളം എം.ഡി.എം.എ യുമായി യുവാക്കള്‍ പിടിയില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show