OPEN NEWSER

Wednesday 02. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഗാര്‍ഹിക പീഡന പരാതികളില്‍ ഉടന്‍ അന്വേഷണം നടത്തണം : ഡിജിപി

  • Keralam
10 Dec 2021

 

ഗാര്‍ഹിക പീഡന പരാതികളില്‍ ഉടന്‍ അന്വേഷണം നടത്തണമെന്ന് ഡിജിപി അനില്‍കാന്ത്. പൊലീസ് യോഗത്തിലാണ് ഡി.ജി.പിയുടെ നിര്‍ദേശം. പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നിവര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ പ്രത്യേക ജാഗ്രതവേണമെന്നും പോക്‌സോ കേസുകളില്‍ സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കണമെന്നും ഡിജിപി കര്‍ശന നിര്‍ദേശം നല്‍കി.

കോടതികള്‍ക്ക് മുമ്പാകെയുള്ള കേസുകളില്‍ ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കാന്‍ ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ നടപടിയെടുക്കണം. വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിന് ആവശ്യമായ നടപടി കൈക്കൊള്ളണമെന്നും ഡിജിപി പറഞ്ഞു.രാത്രിയും പൊലീസ് പട്രോളിംഗ് സജീവമാക്കാന്‍ ഡിജിപി അനില്‍ കാന്ത് നിര്‍ദ്ദേശം നല്‍കി. ഓണ്‍ലൈനില്‍ ലഭിക്കുന്ന പരാതികളില്‍ ഫലപ്രദമായ നടപടിയെടുക്കണമെന്നും ഡി.ജി.പി അനില്‍കാന്ത് അറിയിച്ചു.

എസ്.പിമാര്‍ മുതലുള്ള ഉദ്യോഗസ്ഥര്‍ നേരിട്ട് പൊലീസ് ആസ്ഥാനത്തെത്തി യോഗത്തില്‍ പങ്കെടുത്തു.. കൊവിഡ് വ്യാപനത്തിന് ശേഷം ഇതാദ്യമായാണ് മുഴുവന്‍ ഉന്നത ഉദ്യോഗസ്ഥരെയും നേരിട്ട് വിളിച്ചു ചേര്‍ത്തുള്ള യോഗം. ആറ്റിങ്ങല്‍ പിങ്ക് പൊലീസിന്റെ പരസ്യ വിചാരണയില്‍ അടക്കം കോടതി പൊലീസിനെ നിശിതമായി വിമര്‍ശിച്ചിരുന്നു. മാത്രവുമല്ല മോണ്‍സണ്‍ മാവുങ്കല്‍ വിഷയത്തിലും മോഫിയ പര്‍വീണിന്റെ ആത്മഹത്യ വിഷയത്തിലുമടക്കം പൊലീസിന് സംഭവിച്ച വീഴ്ചകള്‍ യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്തു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വാഹനാപകടത്തില്‍ യുവാവ് മരിച്ചു
  • വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു; വേര്‍പാടില്‍ മനംനൊന്ത് നാട്
  • ചീങ്ങേരി മോഡല്‍ ഫാമില്‍ തൊഴിലാളികളെ നിയമിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍
  • ബീനാച്ചി എസ്‌റ്റേറ്റ് പട്ടയ പ്രശ്‌നം പരിഹരിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാരുമായി സംയുക്ത പഠനം നടത്തും: മുഖ്യമന്ത്രി പിണറായി വിജയന്‍.
  • മാരക മയക്കുമരുന്നായ മെത്താഫിറ്റാമിനുമായ യുവാവ് പിടിയില്‍
  • സംസ്ഥാനത്ത് ഇടത്തരം മഴ തുടരാന്‍ സാധ്യത
  • കുറുവ ഒഴികെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുറക്കാന്‍ അനുമതി;യന്ത്രമുപയോഗിച്ചുള്ള മണ്ണ് ഖനനത്തിന് നിയന്ത്രണം തുടരും
  • ജൈവ സന്തുലിതാവസ്ഥ നിലനിര്‍ത്തി മനുഷ്യനും മറ്റ് ജീവജാലങ്ങള്‍ക്കും നിലനില്‍പ്പ് ഉറപ്പാക്കണം: മന്ത്രി ഒ.ആര്‍ കേളു
  • അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം സാമൂഹികസാംസ്‌ക്കാരിക ഉന്നമനം കൈവരിക്കണം: മന്ത്രി ഒ.ആര്‍ കേളു
  • പുഴുവരിച്ച പോത്തിറച്ചി വില്‍പ്പന നടത്തിയെന്ന പരാതി; സ്ഥാപനം അടച്ചുപൂട്ടിച്ചു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show