രാജ്യത്ത് 9,419 കൊവിഡ് കേസുകള്‍; 159 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 9,419 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 159 പേര്‍ മരിച്ചതോടെ ആകെ മരണസംഖ്യ 4,74,111 ആയി. ഇതുവരെ 3,46,66,241 പേര്‍ക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്.94,742 പേരാണ് നിലവില്‍ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി കഴിയുന്നത്. കഴിഞ്ഞ ദിവസത്തെ കണക്കുകളെക്കാള്‍ 11.6% കൂടുതലാണ് ഇന്നത്തെ കണക്കുകള്‍. 8,251 പേര്‍ 24 മണിക്കൂറിനിടെ രോഗമുക്തി നേടി.
5,038 പേര്‍ക്കാണ് കേരളത്തില്‍ കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. 68,427 സാമ്പിള്‍ പരിശോധനയ്ക്ക് വിധേയമാക്കി. രോഗമുക്തി നേടിയവര്‍ 4039 പേരും കൊവിഡ് മരണം സ്ഥിരീകരിച്ചത് 35 പേര്‍ക്കുമാണ്.അതിനിടെ മഹാരാഷ്ട്രയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചയാളുടെ പരിശോധന ഫലം നെഗറ്റീവായി. 33 കാരനായ മറൈന്‍ എഞ്ചിനീയരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. ഏഴ് ദിവസം ഹോം ക്വാറന്റൈനില്‍ തുടരാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാര്‍ത്താ ഏജന്‍സിയായ പിടിഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍