ഡ്രൈവര്‍ മരുന്ന് വാങ്ങാനായി പുറത്തിറങ്ങി ; ലോറി നിരങ്ങി നീങ്ങി കെട്ടിടത്തിലിടിച്ചു നിന്നു; വഴിമാറിയത് വന്‍ അപകടം

മാനന്തവാടി: മാനന്തവാടി ബസ് സ്റ്റാന്റ് പരിസരത്ത് നെല്‍ ചാക്കുകള്‍ കയറ്റിവന്ന ലോറി സ്വകാര്യ കെട്ടിടത്തിലേക്ക് ഇടിച്ചു കയറി. ലോറി െ്രെഡവര്‍ ലോറി റോഡരികില്‍ നിര്‍ത്തിയിട്ട് മരുന്ന് വാങ്ങാനായി മെഡിക്കല്‍ ഷോപ്പിലേക്ക് കയറിയപ്പോഴായിരുന്നു അപകടമെന്ന് നാട്ടുകാര്‍ പറഞ്ഞു. മുന്നോട്ട് നീങ്ങിയ ലോറി സ്വകാര്യ ബസ്സിന്റെ പുറകില്‍ തട്ടിയ ശേഷം ദിശമാറി കെട്ടിടത്തിന്റെ പടവിലേക്ക് ഇടിച്ചു കയറി നില്‍ക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ലോറി തട്ടി നിന്നില്ലായിരുന്നെങ്കില്‍ വലിയ അപകടത്തിനിടയാക്കുമായിരുന്നു. കെട്ടിടത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന ബൈക്കിന് നാശനഷടം സംഭവിച്ചിട്ടുണ്ട്. മാനന്തവാടി അഗ്‌നിശമന സേന സ്ഥലത്തെത്തി ലോറി നീക്കം ചെയ്യാനുള്ള ശ്രമമാരംഭിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍