OPEN NEWSER

Sunday 01. Jun 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ബെംഗളൂരുവിലെത്തിയ വിദേശികള്‍ക്കായി അന്വേഷണം പുറത്തേക്ക്

  • National
04 Dec 2021

ബെംഗളൂരു: ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ പത്ത് പേര്‍ക്കായി ബെംഗളൂരുവിന് പുറത്തേക്ക് അന്വേഷണം. ഇവര്‍ ബെംഗളൂരു വിട്ട് പോയതായി സംശയിക്കുന്നുവെന്ന് ആരോഗ്യവകുപ്പ്  അറിയിച്ചു. ഇവരുടെ ഫോണ്‍ ഓഫ് ചെയ്തിരിക്കുകയാണ്. ഇവര്‍ക്കായി അന്വേഷണം ബെംഗളൂരുവിന് പുറത്തേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. ഇവരുടെ പേര് വിവരങ്ങള്‍ പൊലീസിന് നല്‍കി പരിശോധന നടത്തുകയാണ്.

അതേസമയം, ഒമിക്രോണ്‍ സ്ഥരീകരിച്ച ദക്ഷിണാഫ്രിക്കന്‍ സ്വദേശിക്ക് ദുബായിലേക്ക് മടങ്ങാന്‍ വ്യാജ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ സ്വകാര്യ ലാബിനെതിരെ ബെംഗളൂരു പൊലീസ് കേസെടുത്തു. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് ദക്ഷിണാഫ്രിക്കന്‍ സ്വദേശി താമസിച്ച പഞ്ചനക്ഷത്ര ഹോട്ടലിന് കാരണം കാണിക്കല്‍ നോട്ടീസും നല്‍കി. അതേസമയം, ബെംഗളൂരുവിലെ ഡോക്ടര്‍ക്ക് ഒമിക്രോണ്‍ ബാധിച്ചത് അന്താരാഷ്ട്ര മെഡിക്കല്‍ കോണ്‍ഫ്രന്‍സില്‍ നിന്നാകാം എന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.

ആരോഗ്യവകുപ്പിനെ തന്നെ പ്രതികൂട്ടിലാക്കുന്നതാണ് ബെംഗളൂരു പൊലീസിന്റെ കണ്ടെത്തല്‍. നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ ദക്ഷിണാഫ്രിക്കന്‍ സ്വദേശി ഹോട്ടലിന് പുറത്ത് പോയി നിരവധി പേരുമായി ബന്ധപ്പെട്ടു. ബംഗ്ലൂരുവില്‍ ശാഖയുള്ള ജൊഹാനാസ്ബര്‍ഗിലെ ഫാര്‍മസി കമ്പനിയിലെ മാനേജറാണ് 66 കാരന്‍. 4500 രൂപ നല്‍കിയാണ് ബംഗ്ലൂരുവിലെ സ്വകാര്യ ലാബില്‍ നിന്ന് വ്യാജ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചത്. പ്രത്യേക ലക്ഷണങ്ങള്‍ ഇല്ലാത്തത് കൊണ്ട് ആരോഗ്യവകുപ്പിനെ തെറ്റിധരിപ്പിച്ച് ദുബായിലേക്ക് പറന്നു. സ്വാകാര്യ ലാബില്‍ നടത്തിയ പരിശോധനയില്‍ നിരവധി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തി. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന്  ഹോട്ടലില്‍ നിന്ന് സര്‍ക്കാര്‍ വിശദീകരണം തേടി. ഗുരുതര വീഴചയാണ് സംഭവിച്ചതെന്നും കര്‍ശന നടപടിയുണ്ടാകുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

അതേസമയം, 46 കാരനായ ഡോക്ടര്‍ക്ക് കൊവിഡ് ബാധിച്ചത് ബെംഗളൂരുവില്‍ നടന്ന അന്താരാഷ്ട്ര കോണ്‍ഫ്രന്‍സില്‍ നിന്നാകാം എന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. ദക്ഷിണാഫ്രിക്കന്‍ സ്വദേശികളടക്കം നിരവധി വിദേശികള്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ നടന്ന കോണ്‍ഫ്രന്‍സില്‍ പങ്കെടുത്തിരുന്നു. ഒമിക്രോണ്‍ ആശങ്ക ഉയരുന്നതിന് മുന്‍പ് നവംബര്‍ 21, 22 തീയതികളിലായിരുന്നു മെഡിക്കല്‍ കോണ്‍ഫ്രന്‍സ്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • സംസ്ഥാനത്ത് മഴ ജാഗ്രത തുടരുന്നു
  • വയനാട് ജില്ലയിലെ 5 ദുരിതാശ്വാസ ക്യാമ്പുകളിലായി 194 പേര്‍
  • വെരുക്, കാട്ടുപന്നി എന്നിവയെ ഷോക്കേല്‍പ്പിച്ച് കൊന്ന് ഇറച്ചിയാക്കി വില്‍പ്പന; മൂന്ന് പേര്‍ പിടിയില്‍.
  • കമ്പമല കെഎഫ്ഡിസി ഓഫീസിനെതിരായ മാവോയിസ്റ്റ് ആക്രമണത്തില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു.
  • തര്‍ക്കത്തിനിടെ തലക്കടിയേറ്റ് അയല്‍വാസി മരണപ്പെട്ട കേസില്‍ യുവാവിന് 5 വര്‍ഷം തടവ്
  • മഴ തീവ്രമാകുന്നതിന് മുമ്പ് പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കണം: മന്ത്രി ഒ ആര്‍ കേളു; ജില്ലയില്‍ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരം; കോടനാട് പ്ലാന്റെഷന്‍ സ്ഥലത്ത് സ്വ
  • ചിറക്കരയില്‍ കാട്ടാനയുടെ വിളയാട്ടം ഭീതിയോടെ പ്രദേശവാസികള്‍
  • ജൂണ്‍ 2ന് സ്‌കൂളുകള്‍ തുറക്കാന്‍ എല്ലാം സജ്ജം; വയനാട് ജില്ലാതല പ്രവേശനോത്സവം കല്‍പ്പറ്റ ജിവിഎച്ച്എസ്എസില്‍
  • സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ 2ന്, മഴ ശക്തമായി തുടര്‍ന്നാല്‍ മാറ്റം വേണോ എന്ന കാര്യം തീരുമാനിക്കും: മന്ത്രി വി.ശിവന്‍കുട്ടി
  • മഴ മുന്നറിയിപ്പില്‍ മാറ്റം, നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show