ഇടുക്കി ജില്ലയുടെ മലയോര മേഖലകളില്‍ കനത്ത മഴ; മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ അടക്കം മഴ പെയ്തതോടെയാണ് ജലനിരപ്പ് ഉയര്‍ന്നത്. 141. 90 അടിയാണ് നിലവില്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ്. ജലനിരപ്പ് 142 അടിയായി ഉയര്‍ന്നാല്‍ കൂടുതല്‍ വെള്ളം ഒഴുക്കിക്കളയേണ്ടിവരും. നിലവില്‍ ഇവിടെ മഴയ്ക്ക് ശമനമുണ്ട്.അതേസമയം, ഇടുക്കി ജില്ലയുടെ മലയോര മേഖലകളില്‍ കനത്ത മഴ തുടരുകയാണ്. നെടുങ്കണ്ടം, രാജാക്കാട്, കട്ടപ്പന, കുമളി എന്നിവിടങ്ങളില്‍ ശക്തമായ മഴ തുടരുന്നു. ഇന്നലെ വൈകിട്ടോടെയാണ് മഴ ആരംഭിച്ചത്. ഈ സാഹചര്യത്തില്‍ തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് 1867 ഘന അടിയായി ഉയര്‍ത്തി. രണ്ട് സ്പില്‍വേ ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ ഉയര്‍ത്തി കൂടുതല്‍ വെള്ളം പെരിയാറിലേക്ക് ഒഴുക്കിക്കളയുന്നുണ്ട്.മുല്ലപ്പെരിയാറില്‍ നിന്ന് ടണല്‍ വഴി വെള്ളം കൊണ്ടുപോകുന്നത് ഇന്നലെ തമിഴ്നാട് നിര്‍ത്തിയിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍