OPEN NEWSER

Wednesday 02. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സംസ്ഥാനത്ത് ശക്തമായ മഴ തുടരാന്‍ സാധ്യത; 10 ജില്ലകളില്‍ ഇന്ന് യെല്‍ലോ അലേര്‍ട്ട്; വയനാട് ജില്ലയിലും യെല്ലോ അലേര്‍ട്ട്

  • Keralam
29 Nov 2021

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം പറയുന്നു. കോട്ടയം മുതല്‍ കാസര്‍ഗോഡ് വരെയുള്ള 10 ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്.തെക്കന്‍ ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശമാണ് അതില്‍ തിരുവനന്തപുരവും ആലപ്പുഴയും മഴക്കെടുതിയിലാണ്.തിരുവനന്തപുരം ജില്ലയിലെ മലയോര, ഗ്രാമീണ മേഖലയില്‍ വെള്ളക്കെട്ട് രൂക്ഷം. അരുവിക്കര, നെയ്യാര്‍ ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തി. വിതുര, നെടുമങ്ങാട്, പാലോട്,ആറ്റിങ്ങല്‍, ആര്യനാട് എന്നിവിടങ്ങളില്‍ മഴക്കെടുതി രൂക്ഷമാണ്.

ആലപ്പുഴയില്‍ കനത്ത മഴയെ തുടര്‍ന്ന് നിരവധി വീടുകളില്‍ വെള്ളം കയറി. വലിയമരം, ചാത്തനാട് എന്നിവിടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. ആലപ്പുഴ നഗരത്തിലാണ് മഴക്കെടുതി കാര്യമായി ബാധിച്ചിരിക്കുന്നത്. ഇന്നലെ രാത്രി മുതല്‍ തുടങ്ങിയ മഴ പുലര്‍ച്ചെ വരെ നീണ്ടുനിന്നു. ഇപ്പോള്‍ മഴയ്ക്ക് ശമനമുണ്ടെങ്കിലും അന്തരീക്ഷം മേഖാവൃതമാണ്. ജില്ലയുടെ വിവിധ ഇടങ്ങളില്‍ മഴ തുടരുകയും ചെയ്യുന്നുണ്ട്.

നഗരത്തില്‍ കൂടുതലും പെയ്ത്തുവെള്ളമാണ് കയറിയത്. മഴ മാറിനിന്നാല്‍ വെള്ളം ഇറങ്ങിയേക്കും. അപ്പര്‍ കുട്ടനാട്ടിലും നിരവധി വീടുകളില്‍ വെള്ളം കയറി. മഴ തുടരുന്ന സാഹചര്യമുണ്ടായാല്‍ നഗര പ്രദേശങ്ങള്‍ പൂര്‍ണമായും വെള്ളക്കെട്ടിലാവും.

 

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വാഹനാപകടത്തില്‍ യുവാവ് മരിച്ചു
  • വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു; വേര്‍പാടില്‍ മനംനൊന്ത് നാട്
  • ചീങ്ങേരി മോഡല്‍ ഫാമില്‍ തൊഴിലാളികളെ നിയമിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍
  • ബീനാച്ചി എസ്‌റ്റേറ്റ് പട്ടയ പ്രശ്‌നം പരിഹരിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാരുമായി സംയുക്ത പഠനം നടത്തും: മുഖ്യമന്ത്രി പിണറായി വിജയന്‍.
  • മാരക മയക്കുമരുന്നായ മെത്താഫിറ്റാമിനുമായ യുവാവ് പിടിയില്‍
  • സംസ്ഥാനത്ത് ഇടത്തരം മഴ തുടരാന്‍ സാധ്യത
  • കുറുവ ഒഴികെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുറക്കാന്‍ അനുമതി;യന്ത്രമുപയോഗിച്ചുള്ള മണ്ണ് ഖനനത്തിന് നിയന്ത്രണം തുടരും
  • ജൈവ സന്തുലിതാവസ്ഥ നിലനിര്‍ത്തി മനുഷ്യനും മറ്റ് ജീവജാലങ്ങള്‍ക്കും നിലനില്‍പ്പ് ഉറപ്പാക്കണം: മന്ത്രി ഒ.ആര്‍ കേളു
  • അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം സാമൂഹികസാംസ്‌ക്കാരിക ഉന്നമനം കൈവരിക്കണം: മന്ത്രി ഒ.ആര്‍ കേളു
  • പുഴുവരിച്ച പോത്തിറച്ചി വില്‍പ്പന നടത്തിയെന്ന പരാതി; സ്ഥാപനം അടച്ചുപൂട്ടിച്ചു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show