'രാജ്യത്തെ സേവിക്കുകയാണ് ലക്ഷ്യം, അധികാരം ആഗ്രഹിക്കുന്നില്ല'; പ്രധാനമന്ത്രി

അധികാരത്തിലിരിക്കുക മാത്രമല്ല രാജ്യത്തെ സേവിക്കുക കൂടിയാണ് തന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ പ്രധാന സേവകനായി തുടരുക എന്നതാണ് തന്റെ പ്രാഥമിക കടമയെന്നും പ്രധാനമന്ത്രി പറഞ്ഞു. 'മന്‍ കി ബാത്ത്' റേഡിയോ പരിപാടിയുടെ 83ാം എപ്പിസോഡിനെ അഭിസംബോധന ചെയ്തത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ പദ്ധതികളിലൂടെ ജനജീവിതം മാറ്റിമറിച്ചു. രാജ്യത്തിന്റെ സന്തോഷം എനിക്ക് സംതൃപ്തി നല്‍കുന്നു. എന്റെ ജീവിതം കൊണ്ട് ഞാന്‍ ഉദ്ദേശിച്ചതും ഇതാണ്..ഇപ്പോഴോ ഭാവിയിലോ അധികാരത്തില്‍ വരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, ജനങ്ങളെ സേവിക്കുക എന്നതാണ് എന്റെ ലക്ഷ്യം' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ജലൗനില്‍ നൂണ്‍ നദി എന്നൊരു നദി ഉണ്ടായിരുന്നു. ക്രമേണ നദി വറ്റിവരണ്ടു. ഇത് പ്രദേശത്തെ കര്‍ഷകര്‍ക്ക് പ്രതിസന്ധി സൃഷ്ടിച്ചു. ജലോന്‍ നിവാസികള്‍ ഈ വര്‍ഷം ഒരു കമ്മിറ്റി രൂപീകരിച്ച് നദിയെ പുനരുജ്ജീവിപ്പിച്ചു. ഇത് 'സബ്കാ സാത്ത്, സബ്കാ വികാസിന്' ഒരു ഉത്തമ ഉദാഹരണമാണ്' മോദി പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണമാണ് 'മന്‍ കി ബാത്ത്'. എല്ലാ മാസവും അവസാന ഞായറാഴ്ചയാണ് പ്രഭാഷണം പ്രക്ഷേപണം ചെയ്യുന്നത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍