ഗൗതം ഗംഭീറിന് മൂന്നാം തവണയും ഐഎസിന്റെ വധ ഭീഷണി

മുന്‍ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീറിന് മൂന്നാം തവണയും വധ ഭീഷണി. ഇ മെയില്‍ വഴിയാണ് വധ ഭീഷണി വന്നത്. ഐഎസ്‌ഐഎസ് കാശ്മീരിന്റെ പേരിലാണ് ഭീഷണി. ഡല്‍ഹി പൊലീസില്‍ തങ്ങള്‍ക്ക് ചാരന്മാരുണ്ടെന്നു ഭീഷണി സന്ദേശത്തില്‍ പറയുന്നു. ഡല്‍ഹി പൊലീസിനോ, ഡിസിപി ശ്വേത ചൗഹാനോ തങ്ങളെ ഒന്നും ചെയ്യാന്‍ ആവില്ലെന്നും സന്ദേശത്തില്‍ പറയുന്നു. രാഷ്ട്രീയം വിടണമെന്നും കാശ്മീരിനെ കുറിച്ച് സംസാരിക്കരുതെന്നും, അല്ലെങ്കില്‍ ഗൗതം ഗംഭീറിനെയും കുടുംബത്തെയും കൊന്നു കളയും എന്നുമാണ് ആദ്യം സന്ദേശത്തില്‍ പറഞ്ഞിരിക്കുന്നത്. ഗൗതം ഗംഭീറിന്റെ ഡല്‍ഹിയിലെ വസതിയുടെ പുറത്ത് നിന്നുള്ള വിഡിയോ ദൃശ്യങ്ങള്‍ അടക്കമുള്ളവയാണ് രണ്ടാമത് ലഭിച്ച ഭീഷണി സന്ദേശം.
സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ഡല്‍ഹി സെന്‍ട്രല്‍ ഡിസിപി ശ്വേത ചൗഹാന്‍ വിശദമാക്കി. പരാതി നല്‍കിയതിനെ തുടര്‍ന്ന് ഗൗതം ഗംഭീറിന്റെ വീടിന് സുരക്ഷ വര്‍ധിപ്പിച്ചിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍