നിരോധിത ലഹരി മിശ്രിത പുകയില ഉത്പ്പന്നം പിടികൂടി.
കമ്പളക്കാട്: ടൂള്‍സു കടയില്‍ ലഹരി മിശ്രിത പുകയില ഉത്പ്പന്നമായ ഹാന്‍സ് വില്‍പ്പന നടത്തിവരുന്നതായ രഹസ്യ വിവരത്തെ തുടര്‍ന്നു വയനാട് ജില്ലാ പോലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലഹരി വിരുദ്ധ സേനാംഗങ്ങളുംകമ്പളക്കാട് എസ്.ഐ എന്‍.വി ഹരീഷ്കുമാറും സംഘവും സംയുക്തമായികമ്പളക്കാട് ടൗണില്‍ പ്രവര്‍ത്തിച്ചുവരുന്ന ടി.ടി സ്റ്റോര്‍ ആന്റ് ടൂള്‍സ് എന്നകടയിലും സ്ഥാപനത്തിന്റെ ഗോഡൗണിലും നടത്തിയ പരിശോധനയില്‍(33 ബണ്ടില്‍) 660 പാക്കറ്റ് ഹാന്‍സ് പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് സ്ഥാപനമുടമയായ കമ്പളക്കാട് ,കോട്ടിയാടന് ഹൗസില്‍ അബൂബക്കര്‍ സിദ്ദീഖ്.കെ.കെ (37) നെ അറസ്റ്റു ചെയ്ത് കേസ് രജിസ്റ്റര്‍ചെയ്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍