സിക്ക വൈറസ് ജില്ലയില്‍ ഉറവിട നശീകരണവാരം ആചരിക്കുന്നു

സിക്ക വൈറസ് ഭീഷണിയുയര്‍ത്തുന്ന സാഹചര്യത്തില്‍ മുന്‍കരുതലായി വയനാട് ജില്ലയില്‍ സെപ്തംബര്‍ 19 മുതല്‍ 24 വരെ ആരോഗ്യവകുപ്പ് ഉര്‍ജ്ജിത ഉറവിട നശീകരണ വാരമായി ആചരിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആശദേവി അറിയിച്ചു. പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെയും ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെയും നേതൃത്ത്വത്തില്‍ പൊതു ജനപങ്കാളിത്തത്തോടുകൂടിയാണ് ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക. വിദേശത്ത് നിന്നും വരുന്നവരില്‍ പനി തുടങ്ങിയ ലക്ഷണങ്ങളുള്ള വരെ 21 ദിവസം നിരീക്ഷണ വിധേയമാക്കും. ഡെങ്കിപ്പനിക്കും, ചിക്കുന്‍ഗുനിയക്കും സമാനമായ രോഗലക്ഷണങ്ങള്‍ തന്നെയാണ് സിക്ക വൈറസ് ബാധയ്ക്കുമുള്ളത്. പെട്ടനുള്ള പനി, തലവേദന, ശരീരവേദന, സന്ധികളിലെ വേദന, കണ്ണുകള്‍ക്ക് ചുവപ്പ് നിറം എന്നിവയെല്ലാം രോഗലക്ഷണങ്ങളാണ്. പകല്‍ കടിക്കുന്ന ഈഡിസ് വിഭാഗത്തില്‍പ്പെട്ട കൊതുകുകളാണ് രോഗം പരത്തുന്നത്. വ്യക്തിയ കടിക്കുന്ന കെ#ാതുകില്‍ നിന്നും ഏഴ് ദിവസത്തിനുള്ളില്‍ വൈറസ് പെരുകുന്നു. ഗര്‍ഭിണികളില്‍ രോഗം പകര്‍ന്നാല്‍ ഗര്‍ഭസ്ഥ ശിശുവിന് തലയോട്ടിക്ക് വളര്‍ച്ച കുറവ് ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം.വെള്ളം കെട്ടിക്കിടന്ന് കൊതുകു പെരുകുന്നതിനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ എല്ലാവരും തയ്യാറാകണം. പാഴ് വസ്തുക്കള്‍, കരിക്കിന്‍ തൊണ്ടുകള്‍, മുളംകുറ്റി എന്നിവയിലെല്ലാം കെട്ടിക്കിടക്കുന്ന ജലത്തില്‍ മുട്ടയിട്ടു പെരുകുന്ന കൊതുകുകള്‍ രോഗം അതിവേഗം പരത്തും. ഇതിനെതിരെ പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
Стремись не к тому, чтобы добиться успеха, а к тому, чтобы твоя жизнь имела смысл. https://helloworld.com?h=99d0cad98d612c4ad5d587c37d974eeb&
Стремись не к тому, чтобы добиться успеха, а к тому, чтобы твоя жизнь имела смысл. https://helloworld.com?h=99d0cad98d612c4ad5d587c37d974eeb&
Стремись не к тому, чтобы добиться успеха, а к тому, чтобы твоя жизнь имела смысл. http://bit.do/fLc9r?h=99d0cad98d612c4ad5d587c37d974eeb&
Muchas gracias. ?Como puedo iniciar sesion?