OPEN NEWSER

Thursday 25. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഇന്ത്യയില്‍ പുതിയ 10,488 കൊവിഡ് കേസുകള്‍; 313 മരണം

  • National
21 Nov 2021

 

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 10,488 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. 313 മരണം കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് മരണം 4,65,662ആയി. 12329 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. 3,39,22,037 ആണ് ആകെ രോഗമുക്തി നിരക്ക്.സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി നിലനില്‍ക്കുന്ന ആക്ടീവ് കേസുകളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. 1,22,714 പേരാണ് രാജ്യത്ത് നിലവില്‍ കൊവിഡ് ചികിത്സയില്‍ കഴിയുന്നത്. 532 ദിവസത്തിനിടയില്‍ ആദ്യമായാണ് കേസുകള്‍ ഇത്രയും കുറയുന്നത്.98.30 ശതമാനമാണ് ഇന്ത്യയിലെ ആകെ രോഗമുക്തി നിരക്ക്. 2020 മാര്‍ച്ച് മുതലുള്ള ഉയര്‍ന്ന നിരക്കാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 10,74,099 സാമ്പിളുകളാണ് പരിശോധിച്ചത്. അതേസമയം രാജ്യത്തെ കൊവിഡ് വാക്‌സിനേഷന്‍ 116കോടി കടന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ജൂണ്‍ 29 തിങ്കളാഴ്ച പ്രൈവറ്റ് ബസ് ഉടമകളും തൊഴിലാളികളും കലക്ടറേറ്റ് മാര്‍ച്ച് നടത്തും
  • ദേശീയ വൈദ്യുതി സുരക്ഷാവാരം: ജൂണ്‍ 26 മുതല്‍ ഒരാഴ്ച
  • പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ 28ന്; ജില്ലയില്‍ 52,175 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും
  • ആവശ്യത്തിന് ജീവനക്കാരില്ല: ബില്ലിംഗ് കൗണ്ടറില്‍ തിരക്കോട് തിരക്ക്
  • കൊട്ടിയൂരില്‍ നിന്ന് തിരിച്ചെത്തിയ മുതിരേരിവാള്‍ 26 ന് വാളറയിലേക്ക് മാറ്റും
  • കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് ജൂലൈ ഒന്ന് മുതല്‍ അപേക്ഷിക്കാം
  • ചികിത്സ നിഷേധിച്ച സംഭവം; പ്രതിഷേധവുമായി ബിജെപി
  • മുഹറം അവധി ജൂണ്‍ 26 വെള്ളിയാഴ്ച; വ്യാഴം പ്രവൃത്തി ദിനം
  • ആദിവാസി ബാലികയ്ക്ക് ചികിത്സ നിഷേധിച്ചതായി പരാതി; മാനന്തവാടി മെഡിക്കല്‍ കോളേജ് ഓര്‍ത്തോ വിഭാഗത്തിനെതിരെ പിതാവിന്റെ പരാതി
  • ഓപ്പറേഷന്‍ തൂഫാന്‍ ; 53 ഗ്രാമോളം എം.ഡി.എം.എ യുമായി യുവാക്കള്‍ പിടിയില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show