OPEN NEWSER

Thursday 25. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

580 വര്‍ഷത്തിന് ശേഷമുള്ള ആകാശ പ്രതിഭാസം; കാത്തിരിപ്പ് ഇനി ദിവസങ്ങള്‍ മാത്രം

  • National
17 Nov 2021

 

580 വര്‍ഷത്തിന് ശേഷം ഏറ്റവും ദൈര്‍ഖ്യമേറിയ അര്‍ധ ചന്ദ്രഗ്രഹണത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങി ലോകം. നവംബര്‍ 19ന് നടക്കുന്ന ഈ ആകാശപ്രതിഭാസം ആറ് മണിക്കൂര്‍ നീണ്ട് നില്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. ഫെബ്രുവരി 18, 1440 ലാണ് ഇത്ര ദൈര്‍ഘ്യമേറിയ അര്‍ധ ചന്ദ്രഗ്രണം അവസാനമായി ഉണ്ടാകുന്നത്. നൂറ്റാണ്ടുകള്‍ക്കിപ്പുറം നവംബര്‍ 19ന് ആറ് മണിക്കൂര്‍ ഉണ്ടാകുന്ന അര്‍ധ ചന്ദ്രഗ്രഹണം കാണാനുള്ള ആവേശത്തിലാണ് വാനനിരീക്ഷകര്‍.

ഭൂമിയുടെ നിഴല്‍ സൂര്യന്റെ പ്രകാശത്തെ തടയുമ്പോഴാണ് ചന്ദ്രഗ്രഹണം നടക്കുക. സൂര്യനും ഭൂമിയും ചന്ദ്രനും അപൂര്‍ണമായി വ്യന്യസിക്കുമ്പോളാണ് അല്‍പ ഛായയുള്ള ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. അപ്പോള്‍ സൂര്യ രശ്മികള്‍ ചന്ദ്രന് മേല്‍ പതിക്കുന്നത് ഭൂമി തടയുകയും ചന്ദ്രനെ മൊത്തമായോ ഭാഗികമായോ നിഴല്‍ കൊണ്ട് മറക്കുകയും ചെയ്യും.

ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.34ന് ഈ പ്രതിഭാസം കാണാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രന്റെ നിറം ചുവന്നിരിക്കും. അരുണാചല്‍ പ്രദേശ്, അസം എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് ഈ പ്രതിഭാസം കാണാന്‍ സാധിക്കുമെന്ന് എംപി ബിര്‍ള പ്ലാനറ്റേറിയം ഡയറക്ടര്‍ ദേബിപ്രസാദ് ദ്വാരി അറിയിച്ചു.2489 ഒക്ടോബര്‍ 9നാണ് ഇനി ഈ പ്രതിഭാസം സംഭവിക്കുകയുള്ളു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ജൂണ്‍ 29 തിങ്കളാഴ്ച പ്രൈവറ്റ് ബസ് ഉടമകളും തൊഴിലാളികളും കലക്ടറേറ്റ് മാര്‍ച്ച് നടത്തും
  • ദേശീയ വൈദ്യുതി സുരക്ഷാവാരം: ജൂണ്‍ 26 മുതല്‍ ഒരാഴ്ച
  • പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ 28ന്; ജില്ലയില്‍ 52,175 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും
  • ആവശ്യത്തിന് ജീവനക്കാരില്ല: ബില്ലിംഗ് കൗണ്ടറില്‍ തിരക്കോട് തിരക്ക്
  • കൊട്ടിയൂരില്‍ നിന്ന് തിരിച്ചെത്തിയ മുതിരേരിവാള്‍ 26 ന് വാളറയിലേക്ക് മാറ്റും
  • കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് ജൂലൈ ഒന്ന് മുതല്‍ അപേക്ഷിക്കാം
  • ചികിത്സ നിഷേധിച്ച സംഭവം; പ്രതിഷേധവുമായി ബിജെപി
  • മുഹറം അവധി ജൂണ്‍ 26 വെള്ളിയാഴ്ച; വ്യാഴം പ്രവൃത്തി ദിനം
  • ആദിവാസി ബാലികയ്ക്ക് ചികിത്സ നിഷേധിച്ചതായി പരാതി; മാനന്തവാടി മെഡിക്കല്‍ കോളേജ് ഓര്‍ത്തോ വിഭാഗത്തിനെതിരെ പിതാവിന്റെ പരാതി
  • ഓപ്പറേഷന്‍ തൂഫാന്‍ ; 53 ഗ്രാമോളം എം.ഡി.എം.എ യുമായി യുവാക്കള്‍ പിടിയില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show