OPEN NEWSER

Thursday 25. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കര്‍ഷക കൊലപാതകം; അന്വേഷണ പുരോഗതി റിപ്പോര്‍ട്ടില്‍ അതൃപ്തി അറിയിച്ച് സുപ്രീംകോടതി

  • National
08 Nov 2021

ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ ഉണ്ടായ കര്‍ഷക കൊലപാതകത്തില്‍ സര്‍ക്കാരിനെതിരെ സുപ്രീംകോടതി. കേസില്‍ യു.പി സര്‍ക്കാര്‍ സമര്‍പ്പിച്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ടില്‍ കോടതി അതൃപ്തി അറിയിച്ചു. റിപ്പോര്‍ട്ടില്‍ പുതുതായി ഒന്നുമില്ലെന്ന് ചീഫ് ജസ്റ്റിസ് വിമര്‍ശിച്ചു.10 ദിവസം സമയം നല്‍കിയിട്ടും റിപ്പോര്‍ട്ടില്‍ പുരോഗതിയില്ല. ഒരു പ്രതിയുടെ ഫോണ്‍ ഒഴികെ മറ്റ് പ്രതികളുടെ ഫോണ്‍ എന്തുകൊണ്ട് പിടിച്ചെടുത്തില്ലെന്ന് കോടതി ചോദിച്ചു. ഫോറന്‍സിക് റിപ്പോര്‍ട്ട് വേഗത്തിലാക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ പൊലീസ് അത് പാലിച്ചില്ലെന്നും കോടതി പറഞ്ഞു.

കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതുവരെ മറ്റൊരു ഹൈക്കോടതി ജഡ്ജി നടപടികള്‍ നിരീക്ഷിക്കുമെന്ന് സുപ്രീം കോടതി പറഞ്ഞു. അതേസമയം ഒരു പ്രതി ഒഴികെ മറ്റു പ്രതികള്‍ക്ക് ഫോണ്‍ ഇല്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. കര്‍ഷകര്‍ക്ക് എതിരെ അക്രമം നടത്തിയ എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞെന്ന് പൊലീസും അറിയിച്ചു.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ഉള്‍പ്പെടെ 10 പേരാണ് കേസില്‍ ഇതുവരെ അറസ്റ്റിലായത്. സംഭവത്തില്‍ സിബിഐയെ ഉള്‍പ്പെടുത്തി ഉന്നതതല ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് രണ്ട് അഭിഭാഷകര്‍ ചീഫ് ജസ്റ്റിസിന് കത്തെഴുതിയതിന് പിന്നാലെയാണ് സുപ്രീം കോടതി വിഷയം പരിഗണിക്കുന്നത്.

 

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ജൂണ്‍ 29 തിങ്കളാഴ്ച പ്രൈവറ്റ് ബസ് ഉടമകളും തൊഴിലാളികളും കലക്ടറേറ്റ് മാര്‍ച്ച് നടത്തും
  • ദേശീയ വൈദ്യുതി സുരക്ഷാവാരം: ജൂണ്‍ 26 മുതല്‍ ഒരാഴ്ച
  • പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ 28ന്; ജില്ലയില്‍ 52,175 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും
  • ആവശ്യത്തിന് ജീവനക്കാരില്ല: ബില്ലിംഗ് കൗണ്ടറില്‍ തിരക്കോട് തിരക്ക്
  • കൊട്ടിയൂരില്‍ നിന്ന് തിരിച്ചെത്തിയ മുതിരേരിവാള്‍ 26 ന് വാളറയിലേക്ക് മാറ്റും
  • കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് ജൂലൈ ഒന്ന് മുതല്‍ അപേക്ഷിക്കാം
  • ചികിത്സ നിഷേധിച്ച സംഭവം; പ്രതിഷേധവുമായി ബിജെപി
  • മുഹറം അവധി ജൂണ്‍ 26 വെള്ളിയാഴ്ച; വ്യാഴം പ്രവൃത്തി ദിനം
  • ആദിവാസി ബാലികയ്ക്ക് ചികിത്സ നിഷേധിച്ചതായി പരാതി; മാനന്തവാടി മെഡിക്കല്‍ കോളേജ് ഓര്‍ത്തോ വിഭാഗത്തിനെതിരെ പിതാവിന്റെ പരാതി
  • ഓപ്പറേഷന്‍ തൂഫാന്‍ ; 53 ഗ്രാമോളം എം.ഡി.എം.എ യുമായി യുവാക്കള്‍ പിടിയില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show