ലഹരി പാര്‍ട്ടി കേസ്; ആര്യന്‍ ഖാനെ വീണ്ടും ചോദ്യം ചെയ്യും

ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടി കേസില്‍ നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ വീണ്ടും ചോദ്യംചെയ്യും. ദില്ലിയില്‍ നിന്നെത്തിയ പ്രത്യേക അന്വേഷണസംഘം ആര്യന്‍ ഖാന് സമന്‍സയച്ചു. കൂട്ടുപ്രതികളായ അബ്ബാസ് മെര്‍ച്ചന്റ്, ആച്ചിത് കുമാര്‍ എന്നിവരെയും എസ്!ഐടി ചോദ്യംചെയ്യും.കേസില്‍ ജാമ്യ കിട്ടിയ ആര്യന്‍ ഖാന്‍ ഒക്ടോബര്‍ 30 നാണ് ജയില്‍ മോചിതനായത്. എല്ലാ വെള്ളിയാഴ്ചയും എന്‍സിബി ഓഫീസിലെത്തി ഒപ്പിടണമെന്നതടക്കം 14 വ്യവസ്ഥകള്‍ നല്‍കിയാണ് ബോബെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.അതേസമയം ലഹരി മരുന്ന് കേസില്‍ ആര്യന്‍ ഖാനെ കുടുക്കിയതാണെന്ന വെളിപ്പെടുത്തലുമായി മറ്റൊരു സാക്ഷികൂടി രംഗത്തെത്തി. കിരണ്‍ ഗോസാവി, മനീഷ് ബനുശാലി, സുനില്‍ പാട്ടീല്‍ എന്നിവര്‍ ചേര്‍ന്ന് ഷാരൂഖ് ഖാനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ പദ്ധതിയിട്ടതെന്നാണ് വിജയ് പഗാരെയുടെ വെളിപ്പെടുത്തല്‍.ആറുമാസമായി സുനില്‍ പാട്ടീലിനൊപ്പം ജോലി ചെയ്യുകയാണ് വിജയ് പഗാരെ. ആര്യന്‍ അറസ്റ്റിലാവുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് കിരണ്‍ ഗോസാവി, മനീഷ് ബനുശാലി, സുനില്‍ പാട്ടീല്‍ എന്നിവര്‍ മുംബൈയില്‍ ഹോട്ടലില്‍ തങ്ങിയാണ് പദ്ധതി തയ്യാറാക്കിയത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍