OPEN NEWSER

Tuesday 16. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ടി 20 ലോകകപ്പ് ;ഇന്ത്യ ഇന്ന് കിവീസിനെതിരെ ഇറങ്ങും

  • National
31 Oct 2021

 

ടി 20 ലോകകപ്പിലെ സൂപ്പര്‍ 12 മരണപ്പോരാട്ടത്തില്‍ ഇന്ത്യ ഇന്ന് ന്യൂസീലന്‍ഡിനെതിരെ. ഇന്ത്യന്‍ ടീമില്‍ മാറ്റമുണ്ടാകില്ലന്നാണ് റിപ്പോര്‍ട്ടുകള്‍. പാണ്ഡ്യ നെറ്റ്‌സില്‍ പന്തെറിയാന്‍ തുടങ്ങിയതിനാല്‍ ന്യൂസീലന്‍ഡിനെതിരെ നിലനിര്‍ത്താനാണ് സാധ്യത. ഇന്ന് തോല്‍ക്കുന്നവര്‍ക്ക് സെമി പ്രതീക്ഷകള്‍ അവസാനിപ്പിക്കാം. ചേസ് ചെയ്യുന്നവരാണ് ഈ ലോകകപ്പില്‍ വിജയിച്ചവരില്‍ ഏറെയും. വിരാട് കോലിയെ ഇക്കുറിയെങ്കിലും ടോസ് ഭാഗ്യം പിന്തുണയ്ക്കുമോയെന്ന ആകാംഷയിലാണ് ആരാധകര്‍.അട്ടിമറികളോ അത്ഭുതങ്ങളോ സംഭവിച്ചില്ലെങ്കില്‍ ഇന്ത്യ–ന്യൂസീലന്‍ഡ് മല്‍സരത്തിലെ വിജയിയാകും പാകിസ്താനൊപ്പം സെമിയിലെത്തുക. ഫിറ്റല്ലാത്ത ഹാര്‍ദിക്കിനെ ടീമിലെടുത്തതിന് വിമര്‍ശനം തുടരുമ്പോഴും ഇലവനില്‍ മാറ്റം വേണ്ടെന്ന നിലപാടിലാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റെന്നാണ് റിപ്പോര്‍ട്ടുകള്‍.ടോപ് ഓര്‍ഡര്‍ വേഗത്തില്‍ വീണാല്‍ ഇന്ത്യയെ വേഗത്തില്‍ തളര്‍ത്താനാകുമെന്ന് നന്നായി അറിയാവുന്ന കെയ്ന്‍ വില്യംസന്‍ അതിന് തന്നെയാകും പരമാവധി ശ്രമിക്കുക. ഏകദിന ലോകകപ്പില്‍ ഇന്ത്യയെ വീഴ്ത്തിയത് ഉദാഹരണം.തോറ്റാലും ടീം കോമ്പിനേഷനില്‍ മാറ്റം വരുത്താത്ത ചെന്നൈ സൂപ്പര്‍ കിങ്‌സിനെ അനുകരിക്കുകയാണ് ടീം ഇന്ത്യ. ഇതിലൂടെ കളിക്കാരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍.രാത്രി ഏഴരയ്ക്കാണ് മല്‍സരം.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പോക്‌സോ കേസില്‍ യുവാവ് അറസ്റ്റില്‍
  • വൈപ്പടിയില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: പ്രായപൂര്‍ത്തിയാകാത്ത കുട്ടി പിടിയില്‍
  • വൈപ്പടിയില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: പ്രായപൂര്‍ത്തിയാകാത്ത കുട്ടി പിടിയില്‍
  • പ്രിയദര്‍ശിനി പദ്ധതി; സ്ത്രീകളുടെ അന്തസ്സും അഭിമാനവും ഉയര്‍ത്തിപ്പിടിക്കുന്ന നടപടി: മന്ത്രി ടി സിദ്ധിഖ്
  • ഓപ്പറേഷന്‍ തൂഫാന്‍: എം.ഡി.എം.എയുമായി യുവാക്കള്‍ അറസ്റ്റില്‍; ലോറിയില്‍ കടത്താന്‍ ശ്രമിച്ച 6.480 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു; അറസ്റ്റിലായവരില്‍ കഴിഞ്ഞ വര്‍ഷം വാണിജ്യ അളവില്‍ ലഹരി കടത്തിയതിന് പിടിയി
  • ഓപ്പറേഷന്‍ തൂഫാന്‍; 13 ദിവസത്തിനുള്ളില്‍ വയനാട്ടില്‍ 61 കേസുകള്‍: 66 പേര്‍ അറസ്റ്റില്‍
  • ഓപ്പറേഷന്‍ തൂഫാന്‍ ; മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മലപ്പുറം സ്വദേശി പിടിയില്‍
  • ബൈരക്കൂപ്പ പാലം യഥാര്‍ഥ്യത്തിലേക്ക്: മന്ത്രി പി.കെ.ബഷീറിന് ഉറപ്പ് നല്‍കി കര്‍ണാടക മുഖ്യമന്ത്രി
  • സംസ്ഥാനത്ത് മഴ തുടരും, നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്
  • വയനാട് ജില്ലയില്‍ പുതുതായി ഷിഗെല്ല കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show