കൊവിഡ് നിരക്കില്‍ വര്‍ധനവ്; രാജ്യത്ത് 13,451 പുതിയ രോഗികള്‍

രാജ്യത്ത് 13,451 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 585 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രോഗമുക്തി നിരക്ക് 98.19 ശതമാനമാണ്. 14,021 പേര്‍ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് ആകെ സുഖം പ്രാപിച്ചവരുടെ എണ്ണം 3,35,97,339 ആയി ഉയര്‍ന്നു.പശ്ചിമ ബംഗാളില്‍ ഇന്നലെ 806 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അതില്‍ 248 എണ്ണം കൊല്‍ക്കത്തയില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ദുര്‍ഗാപൂജ ആഘോഷങ്ങള്‍ക്കിടെ ഉണ്ടായ വന്‍ ജനക്കൂട്ടമാണ് കൊല്‍ക്കത്തയില്‍ കേസുകളുടെ വര്‍ധനയ്ക് കാരണം. അസമിലെ പ്രതിദിന കേസുകള്‍ 300 നും 400 നും ഇടയിലായതിനാല്‍, സംസ്ഥാന സര്‍ക്കാര്‍ ഇന്നലെ കൊവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി. കേരളത്തില്‍ ഇന്നലെ 7163 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍