OPEN NEWSER

Thursday 25. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഇന്ത്യന്‍ ടീമില്‍ ആശങ്ക: ഹര്‍ദ്ദിക് പാണ്ഡ്യക്ക് പരുക്ക്

  • National
25 Oct 2021

ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെതിരെ പരാജയപ്പെട്ടത്തിന് പിന്നാലെ ഇന്ത്യന്‍ ക്യാമ്പിന് വീണ്ടും ആശങ്ക. ഇന്ത്യയുടെ ബാറ്റര്‍ ഹര്‍ദ്ദിക് പാണ്ഡ്യക്ക് പരുക്ക്. ബാറ്റിംഗിനിടെ ഹര്‍ദ്ദിക്കിന്റെ തോളിന് ആണ് പരുക്കേറ്റു. ഹര്‍ദ്ദിക് ഫീല്‍ഡിന് കളത്തിലിറങ്ങിയിരുന്നില്ല. പകരം ഇഷാന്‍ കിഷനാണ് ഇന്ത്യക്കായി ഫീല്‍ഡ് ചെയ്തത്. ഹര്‍ദ്ദിക്കിന്റെ പരുക്കിന്റെ വ്യാപ്തി മനസ്സിലാകാന്‍ സ്‌കാന്‍ ഫലങ്ങള്‍ക്ക് ആയി കാത്തിരിക്കുകയാണ് ടീം. ഷഹീന്‍ അഫ്രീദിയുടെ ഷോര്‍ട്ട് ബോളില്‍ ബാറ്റ് ചെയ്യവെയാണ് ഹര്‍ദ്ദിക് പാണ്ഡ്യക്ക് തോളിനു പരുക്കേറ്റത്. ഇനി ഒക്ടോബര്‍ 31ന് ന്യൂസിലന്‍ഡിന് എതിരെ ആണ് ഇന്ത്യയുടെ മത്സരം. ഹര്‍ദ്ദിക് അന്ന് കളിക്കുമോ ഇല്ലയോ എന്ന് ടീം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

നേരത്തെ, തോളിനേറ്റ പരുക്കിനെ തുടര്‍ന്ന് ഹര്‍ദ്ദിക് ദീര്‍ഘകാലം ടീമിന് പുറത്തായിരുന്നു. പിന്നീട് ശസ്ത്രക്രിയയ്ക്ക് വിധേയമാവുകയും പരുക്ക് ഭേദമാവുകയും ചെയ്തതോടെയാണ് താരം മടങ്ങിയെത്തിയത്. എന്നാലും താരത്തിന്റെ ഫിറ്റ്‌നസിനെ സംബന്ധിച്ച് വലിയ ചര്‍ച്ചകള്‍ നടന്നിരുന്നു. പ്രത്യേകിച്ചും ലോകകപ്പിനുള്ള 15 അംഗ ടീമില്‍ താരത്തിനും ബിസിസിഐ ഇടം നല്‍കിയപ്പോള്‍. പരുക്ക് ഭേദമായെത്തിയതിന് ശേഷം ഓള്‍ റൗണ്ടറായ താരം മത്സരങ്ങളില്‍ പന്തെറിഞ്ഞിരുന്നില്ല.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ജൂണ്‍ 29 തിങ്കളാഴ്ച പ്രൈവറ്റ് ബസ് ഉടമകളും തൊഴിലാളികളും കലക്ടറേറ്റ് മാര്‍ച്ച് നടത്തും
  • ദേശീയ വൈദ്യുതി സുരക്ഷാവാരം: ജൂണ്‍ 26 മുതല്‍ ഒരാഴ്ച
  • പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ 28ന്; ജില്ലയില്‍ 52,175 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും
  • ആവശ്യത്തിന് ജീവനക്കാരില്ല: ബില്ലിംഗ് കൗണ്ടറില്‍ തിരക്കോട് തിരക്ക്
  • കൊട്ടിയൂരില്‍ നിന്ന് തിരിച്ചെത്തിയ മുതിരേരിവാള്‍ 26 ന് വാളറയിലേക്ക് മാറ്റും
  • കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് ജൂലൈ ഒന്ന് മുതല്‍ അപേക്ഷിക്കാം
  • ചികിത്സ നിഷേധിച്ച സംഭവം; പ്രതിഷേധവുമായി ബിജെപി
  • മുഹറം അവധി ജൂണ്‍ 26 വെള്ളിയാഴ്ച; വ്യാഴം പ്രവൃത്തി ദിനം
  • ആദിവാസി ബാലികയ്ക്ക് ചികിത്സ നിഷേധിച്ചതായി പരാതി; മാനന്തവാടി മെഡിക്കല്‍ കോളേജ് ഓര്‍ത്തോ വിഭാഗത്തിനെതിരെ പിതാവിന്റെ പരാതി
  • ഓപ്പറേഷന്‍ തൂഫാന്‍ ; 53 ഗ്രാമോളം എം.ഡി.എം.എ യുമായി യുവാക്കള്‍ പിടിയില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show