OPEN NEWSER

Wednesday 12. Aug 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ടി20 ലോകകപ്പ്; ചരിത്രം തിരുത്തി പാകിസ്താന്‍; ഇന്ത്യക്ക് തോല്‍വി

  • International
25 Oct 2021

ടി20 ലോകകപ്പിലെ ആവേശപ്പോരാട്ടത്തില്‍ ഇന്ത്യയെ10 വിക്കറ്റിന് തോല്‍പിച്ച് പാകിസ്താന്‍. ടോസ് നേടി ബാറ്റിങ്ങിലും ബൗളിങ്ങിലും സര്‍വാധിപത്യം പാകിസ്താനായിരുന്നു. ഇന്ത്യ നേടിയ 152 റണ്‍സ് വിജയ ലക്ഷ്യം ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെയാണ് പാകിസ്താന്‍ മറികടന്നത്. പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മുഹമ്മദ് റിസ്‌വാനുമാണ് പാക് വിജയം അനായാസമാക്കിയത്.

ക്യാപ്റ്റന്‍ വിരാട് കോലിയുടെ അര്‍ധ ശതകം ഒഴിച്ച് മത്സരത്തില്‍ ഒരു മേഖലയിലും ഇന്ത്യയ്ക്ക് ആധിപത്യം നേടാനായില്ല. ആദ്യമായി ലോകകപ്പ് വേദിയില്‍ പാകിസ്താനോട് തോല്‍വിയും ഏറ്റുവാങ്ങി. പാകിസ്താന് വേണ്ടി ബൗളിങ്ങില്‍ ഷഹീന്‍ അഫ്രിദി 3 വിക്കറ്റ് നേടി തിളങ്ങി. ഷഹീന്‍ അഫ്രീദി തന്നെയാണ് കളിയിലെ താരവും.

12.5 ഓവറില്‍ സ്‌കോര്‍ നൂറിലേക്ക് എത്തിക്കുവാന്‍ പാകിസ്താന് സാധിച്ചപ്പോള്‍ അവസാന ഏഴോവറില്‍ വെറും 51 റണ്‍സ് മാത്രമായിരുന്നു ടീം നേടേണ്ടിയിരുന്നത്. ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് പാക്കിസ്ഥാന്‍ ഓപ്പണര്‍മാരെ പിടിച്ചുകെട്ടാന്‍ സാധിക്കാതെ പോയപ്പോള്‍ 17.5 ഓവറില്‍ പാകിസ്താന്‍ 10 വിക്കറ്റ് ജയം നേടി. സ്‌കോര്‍ ഇന്ത്യ; 20 ഓവര്‍ 151/ 7 ,പാകിസ്താന്‍ 17.5 ഓവര്‍ 152/ 0

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കര്‍ക്കടകവാവുബലി; തിരുനെല്ലിയില്‍ ആയിരങ്ങളെത്തി
  • കര്‍ക്കടകവാവുബലി; തിരുനെല്ലിയില്‍ ആയിരങ്ങളെത്തി
  • ആനവേട്ട കേസ് പ്രതിയുടെ വീട്ടില്‍ മാനിറച്ചിയും തോക്കും കണ്ടെത്തി; നാല് പേര്‍ വനംവകുപ്പിന്റെ പിടിയില്‍
  • ഓപ്പറേഷന്‍ തൂഫാന്‍ ; വാണിജ്യ അളവില്‍ എം.ഡി.എം.എ യുമായി യുവാവും യുവതിയും പിടിയില്‍
  • സംസ്ഥാനത്ത് 264 ഡോക്ടര്‍മാര്‍ക്ക് നിയമനം; വയനാട് ജില്ലയ്ക്ക് ലഭിച്ചത് ഒരാളെ മാത്രം; ആരോഗ്യമേഖലയോട് അവഗണന തുടരുന്നതായി പരാതി
  • പോക്‌സോ കേസില്‍ പ്രതിക്ക് തടവും പിഴയും
  • വനം വകുപ്പിന്റെ ജനസേവന അദാലത്തിന് ജില്ലയില്‍ തുടക്കമായി.
  • വയനാടുകള്‍പ്പെടെയുള്ള മലയോര ജില്ലകളിലെ ഡോക്ടര്‍മാരെ ഇനി മറ്റ് ജില്ലകളിലേക്ക് മാറ്റില്ല
  • 'ഉന്നതി'കള്‍ ഇനി മുതല്‍ 'ഊര്'..!!
  • പ്രഥമ ഉമ്മന്‍ചാണ്ടി പുരസ്‌കാര ജേതാവ് ചെറുവയല്‍ രാമനെ വീട്ടിലെത്തി സന്ദര്‍ശിച്ച് മന്ത്രി ടി സിദ്ദീഖ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show