മുട്ടില്‍ മരംമുറി കേസില്‍ പ്രതി ആന്റോ അഗസ്റ്റിന് ജാമ്യം.
കല്‍പ്പറ്റ :മുട്ടില്‍ മരംമുറി കേസിലെ പ്രതിയായ പ്രതി ആന്റോ അഗസ്റ്റിന് ജാമ്യം. മേപ്പാടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കൂടി ജാമ്യം കിട്ടിയതോടെ പ്രതിക്ക് പുറത്തിറങ്ങാം. കല്‍പ്പറ്റ ജൂഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. എന്നാല്‍ മുഖ്യപ്രതി റോജി അഗസ്റ്റിന് ജയിലില്‍ നിന്ന് പുറത്തിറങ്ങാനാകില്ല. മീനങ്ങാടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് റോജിക്ക് ഇനി ജാമ്യം കിട്ടേണ്ടത്. മാനന്തവാടി ജില്ല ജയില്‍ ഉദ്യോഗസ്ഥരോടുള്ള മോശം പെരുമാറ്റത്തെ തുടര്‍ന്ന് റോജി അഗസ്റ്റിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിരുന്നു. കേസിലെ മറ്റൊരു പ്രതിയായ ജോസ്കുട്ടി അഗസ്റ്റിന് എല്ലാ കേസുകളിലും ജാമ്യം ലഭിച്ച് കഴിഞ്ഞ ദിവസം ജയില്‍മോചിതനായിരുന്നു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍